തമിഴ്നാടിന് വികസനക്കുതിപ്പ് ; വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്നാടിനു വികസനക്കുതിപ്പ് വാഗ്ദാനം ചെയ്തു വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ചു മുഖ്യമന്ത്രി സി.ജോസഫ് വിജയ്. ‌കാഞ്ചീപുരത്തു സെമി കണ്ടക്ടർ പാർക്ക്, കോയമ്പത്തൂരിൽ ഫിൻടെക് ഹബ്, തിരുച്ചിറപ്പള്ളിയിൽ മൾട്ടി മോഡൽ ലോജിസ്റ്റിക്സ് ഹബ്, തൂത്തുക്കുടിയിൽ താപ വൈദ്യുതി നിലയം, എന്നിങ്ങനെ നീളുന്നു പദ്ധതികൾ. കാഞ്ചീപുരത്തെ സ്റ്റേറ്റ് ഇൻഡസ്ട‌്രീസ് പ്രമോഷൻ കോർപറേഷൻ ഓഫ് തമിഴ്നാട് (സിപ്കോട്) പാർക്കിലാണ് 175 കോടി രൂപ ചെലവിൽ സെമി കണ്ടക്ടർ ആൻഡ് ഇലക്ട്രോണിക്സ് മാനുഫാക്ചറിങ് കേന്ദ്രം വരുന്നത്. 2000 കോടി രൂപയുടെ നിക്ഷേപമാണു പ്രതീക്ഷിക്കുന്നത്. പദ്ധതി പ്രാവർത്തികമാകുന്നതോടെ 5000 പേർക്കു തൊഴിൽ ലഭിക്കും. 400 കോടി രൂപ ചെലവിൽ പൊതു–സ്വകാര്യ പങ്കാളിത്തത്തിലാണു (പിപിപി) കോയമ്പത്തൂരിൽ ഫിൻടെക് ഹബ് വരുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിക്ഷേപം ആകർഷിക്കാനാണു തിരുച്ചിറപ്പള്ളിയിൽ ലോജിസ്റ്റിക്സ് ഹബ്, ഡ്രൈ പോർട്ട് എന്നിവ നിർമി‍ക്കുന്നത്. തെക്കൻ തമിഴ്നാടിന്റെ വ്യാവസായിക വളർച്ചയ്ക്കായി തൂത്തുക്കുടിയിലാണ് 1600 മെഗാവാട്ടിന്റെ താപവൈദ്യുത പദ്ധതി വരുന്നത്. 20,800 കോടിയുടേതാണ് പദ്ധതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെറുനാരങ്ങയ്ക്ക് തീവില ; ചില്ലറവിൽപന വില നിലവിൽ 250 രൂപയായി

0
മൂവാറ്റുപുഴ : ജൂലൈ മാസത്തിൽ കിലോഗ്രാമിന് 80 –90 രൂപ വരെ...

സിപിഎം സെക്രട്ടറിയേറ്റ് ഇന്ന് മുതൽ

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചുള്ള ചർച്ചകളും മുന്നണിയിലെ തർക്കങ്ങളും രൂക്ഷമായിരിക്കെ നിർണായക രാഷ്ട്രീയ...

കോൺഗ്രസ് നേതാവ് അഡ്വ. എം. വീരാൻകുട്ടി അന്തരിച്ചു

0
എടവണ്ണപ്പാറ : പ്രമുഖ കോൺഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോൺഗ്രസ് മുൻ...

ജോലിക്ക് പോയ യുവതി വീട്ടിലെത്തിയത് ആൺ സുഹൃത്തുമായി ; മകളെ കൊലപ്പെടുത്തിയ അച്ഛൻ പിടിയിൽ

0
ഭോപാൽ: കർണാടകയിലെ മാളിൽ ജോലി ചെയ്യുന്ന യുവതിയെ വീട്ടിൽവെച്ച് അച്ഛനും അമ്മാവനും...