കണ്ണൂർ : മയക്കുമരുന്ന് മാഫിയകളുടെയും ഗുണ്ടകളുടെയും വേരറുക്കാൻ ആവിഷ്കരിച്ച ‘തൂഫാനും’ ‘ഗ്രിപ്പി’നും ശേഷം പുതിയ ഓപ്പറേഷനുമായി കേരള പോലീസ്. ഗുണ്ടകളുടെയും മാഫിയകളുടെയും പണമിടപാടുകളും സാമ്പത്തിക സ്രോതസുകളും കണ്ടെത്തി തകർക്കുകയാണ് ലക്ഷ്യം. ഗുണ്ടകൾ, മയക്കുമരുന്ന് സംഘങ്ങൾ, സൈബർ തട്ടിപ്പു സംഘങ്ങൾ, ക്വട്ടേഷൻ സംഘങ്ങൾ എന്നിവരുമായി ബന്ധപ്പെടുന്ന മുഴുവൻ ആളുകളുടെയും പണമിടപാടുകളും ബാങ്ക് അക്കൗണ്ടുകളും നിരീക്ഷിക്കും. ആധുനിക സാങ്കേതികവിദ്യയും വിവിധ ഏജൻസികളുടെ സഹായവും പ്രയോജനപ്പെടുത്തിയാകും പ്രാവർത്തികമാക്കുക. പ്രതികളുടെ സുഹൃത്തുക്കൾ, ബന്ധുക്കൾ, അടുപ്പമുള്ളവർ, സംഘടനകൾ, ക്രിമിനലുകൾ, തടവുശിക്ഷ അനുഭവിക്കുന്നവർ എന്നിവരുടെ ഒരു വർഷത്തിനുള്ളിലെ സാമ്പത്തിക ഇടപാടുകളും സ്രോതസുകളും അന്വേഷിക്കും. ഈ വിവരങ്ങൾ പോലീസ് ശേഖരിച്ചു തുടങ്ങി.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























