പത്തനംതിട്ട: ചിറ്റാറിൽ ഫോറസ്റ്റ്കാർ കൊന്ന യുവകർഷകൻ മത്തായി മരിച്ചിട്ട് മൂന്ന് വർഷം തികഞ്ഞിട്ടും സർക്കാർ കുടുംബത്തോട് കാണിക്കുന്നത് കടുത്ത അവഗണ ആണെന്ന് വിക്ടർ ടി തോമസ്. ഇതുവരെ ഒരു രൂപ പോലും സർക്കാർ നഷ്ടപരിഹാരം നൽകിയിട്ടില്ല. വനംവകുപ്പ് മന്ത്രിക്ക് കുടുംബത്തോട് ഒപ്പം നേരിട്ട് കണ്ട് പരാതി നൽകി എന്നിട്ടും സർക്കാർ മൗനം തുടരുകയാണ്. മത്തായിയുടെ മക്കളുടെ പഠനം സർക്കാർ ഏറ്റെടുക്കാൻ തയ്യാറാകണം. ഇപ്പോൾ നടക്കുന്ന സിബിഐ അന്വേഷണം വേഗത്തിൽ ആകണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര അഭ്യന്തര മന്ത്രിക്ക് നിവേദനം നൽകിയിട്ട് ഉണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
കുടുംബത്തോട് സർക്കാർ നീതി കാണിച്ചില്ല എങ്കിൽ ശക്തമായ സമരപരിപാടികൾ മുഴുവൻ ആളുകളെയും വിവിധ സന്നദ്ധ സംഘടനകളേയും കക്ഷിരാഷ്ട്രീയത്തിന് അധീതമായി എല്ലാം മത വിഭാഗങ്ങളെയും ഒരുമിപ്പിച്ച് പത്തനംതിട്ട ജില്ലയിലും സെക്രട്ടറിയേറ്റിലും സമരത്തിന് നേതൃത്വം നൽകുമെന്ന് വിക്ടർ ടി തോമസ് പറഞ്ഞു. സെൻട്രൽ ട്രവൻകൂർ ഡെവലപ്മെന്റ് ചെയർമാൻ വിക്ടർ ടി തോമസ് മത്തായിയുടെ ഭാര്യ ഷീബാ തോമസ്, മത്തായിയുടെ സഹോദരൻ വിൽസൺ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























