ചെങ്ങന്നൂർ : മഹാകവി പുത്തൻകാവ് മാത്തൻ തരകൻ അനുസ്മരണ സമ്മേളനവും സ്മാരക പ്രഭാഷണവും പുത്തൻകാവ് മെട്രോപ്പോലിറ്റൻ എച്ച് എസ് എസിൽ പ്രൊഫ.പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ല രൂപികരണത്തിൽ പുത്തൻകാവ് മാത്തൻ തരകൻ്റെ പങ്ക് വലുതാണെന്ന് അദ്ദേഹം പറഞ്ഞു.
ഡോ. കുര്യാസ് കുമ്പളക്കുഴി വിശ്വദീപം മഹാകാവ്യം മലയാള സാഹിത്യത്തിൽ ആസ്പദമാക്കി പ്രഭാഷണം നടത്തി. മാത്തൻ തരകനെ മഹാകവിയാക്കിയത് അദ്ദേഹത്തിന്റെ വൈവിധ്യമാർന്ന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ജീവിതം തന്നെ ഒരു മഹാകാവ്യത്തിനു സദൃശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഡോ. മാത്യൂസ് മാർ തീമോത്തിയോസ് പുസ്തകപ്രകാശനം നടത്തി. റവ.ഫാ.ഡോ. തോമസ് വർഗീസ് അമയിൽ, ജോസഫ് എം. പുതുശ്ശേരി, ഫാ. ബിജു പി.തോമസ്, ഫാ. ഡോ. മാത്യു കോശി, അറ്റ്ലാൻ്റാ, സുനിൽ പി ഉമ്മൻ, എച്ച്.എം സിബി വർഗീസ് എന്നിവർ പ്രസംഗിച്ചു.
മലയാള സാഹിത്യത്തിൽ ഒരു നവീനഘട്ടത്തിൻ്റെ പ്രാരംഭത്തെ കുറിച്ച മഹാകവിയാണ് പുത്തൻകാവ് മാത്തൻ തരകൻ. മലയാളത്തിൽ അസ്തമിച്ചുപോയ ഒരു കാവ്യപൗരുഷത്തിൻ്റെ പുനരാവിർഭാവമെന്നു സുകുമാർ അഴീക്കോട് വിശേഷിപ്പിച്ച വിശ്വദീപം മഹാകാവ്യത്തിന്റെ രചനയിലൂടെയാണ് മാത്തൻ തരകൻ ഒരു നവീനഘട്ടത്തിന്റെ പ്രാരംഭകൻ എന്നു വിശേഷിപ്പിക്കപ്പെടുന്നത്. ശ്രീബുദ്ധനെക്കുറിച്ചു പാശ്ചാത്യ കവിയായ എഡ്വിൻ ആർനോൾഡ് പൗരസ്ത്യദീപം എന്ന കൃതി രചിച്ച് ഭാരതത്തിനു സമ്മാനിച്ചതുപോലെയാണ് പുത്തൻകാവ് മാത്തൻ തരകൻ യേശുക്രിസ്തുവിൻ്റെ ജീവിതം വർണ്ണിച്ചുകൊണ്ടു വിശ്വദീപം മഹാകാവ്യം എഴുതി ലോകത്തിനു സമ്മാനിച്ചതെന്നു അഴിക്കോട് പറയുന്നു. വിശ്വദീപം മഹാകാവ്യം ഭാരതം സമ്മാനിച്ച ഒരു കൃതിയാണെന്നും അഴിക്കോട് എഴുതുന്നു. രാമായണം ശ്രീരാമൻ എന്നപോലെ വിശ്വദീപം യേശുക്രിസ്തുവിൻ്റെ ജീവിതം സമ്പൂർണ്ണമായി ആവിഷ്കരിച്ചിരിക്കുന്നു. വാല്‌മീകിയുടെ രാമായണത്തെപ്പോലെ ക്രിസ്തുവിന്റെ ചരിത്രം മാത്രം വിഷയമാക്കി മലയാളത്തിൽ ഇദംപ്രഥ മമായി ഉണ്ടായിട്ടുള്ള മഹാകാവ്യം വിശ്വദീപമാണെന്നു പുത്തേഴത്തു രാമൻമേനോൻ അഭിപ്രായപ്പെട്ടിട്ടുണ്ട്.
സൃഷ്ടി മുതൽ ക്രിസ്തുവിന്റെ അവതാരം വരെയുള്ള ചരിത്രം സംഗ്രഹിച്ചിരിക്കുന്ന ഉദയകാണ്ഡം മുതൽ യേശുക്രിസ്തുവിൻ്റെ മഹാത്യാഗം സംഗ്രഹിച്ചിരിക്കുന്ന ത്യാഗകാണ്ഡം വരെ അഞ്ചു കാണ്ഡങ്ങളിലായിട്ടാണ് വിശ്വദീപത്തിൽ യേശുക്രിസ്തുവിൻ്റെ കഥ മാത്തൻ തരകൻ വിവരിക്കുന്നത്. അഞ്ചു കാണ്ഡങ്ങളിൽ 169 വിഷയങ്ങളിലായി 15,260 വരികൾ ഉള്ള വിശ്വ ദീപം മഹാകാവ്യമാണ് യേശുക്രിസ്തുവിൻ്റെ ജീവിതം സംബന്ധിച്ചു രചിക്കപ്പെട്ടിട്ടുള്ള ഏറ്റവും വലിയ മഹാകാവ്യം. 1926-ൽ ആരംഭിച്ച ഒരു തപസ്യയുടെ ഫലമായി 1965-ലാണ് ഈ മഹാകാവ്യം പ്രകാശി പ്പിച്ചത്. അതായതു 38 വർഷങ്ങൾകൊണ്ടാണ് മാത്തൻ തരകൻ ഈ രചന പൂർത്തിയാക്കിയത്. മനുഷ്യൻ ദൈവത്തോട് അടുക്കുമ്പോൾ അവൻ്റെ ഹൃദയം പദ്യമായിത്തീരും എന്നതിനൊരു ദൃഷ്ടാന്തമാണ് വിശ്വദീപം. ഞാൻ ലോകത്തി ന്റെ വെളിച്ചമാകുന്നു എന്ന തിരുവചനത്തിൽ നിന്നാണ് വിശ്വദീപം ഉടലെടുത്തത്.
മലയാളത്തിൽ ക്ലാസ്സിക് പാരമ്പര്യത്തിൽ അടിയുറച്ചുനിന്നുകൊണ്ട് മഹാകാവ്യം മാത്രമല്ല ഖണ്‌ഡകാവ്യങ്ങളും ഭാവഗാനങ്ങളും കീർത്തനങ്ങളും വിലാപകാവ്യങ്ങളും ലഘുകവിതകളും അദ്ദേഹം എഴുതി. കാവ്യങ്ങൾ കൂടാതെ നാടകം, ഉപന്യാസം, നിരൂപണം, ജീവചരിത്രം, ഓർമ്മ, നോവൽ, കഥ, വിവർത്തനം, നാടകലക്ഷണശാസ്ത്രം, പ്രസംഗ ശാസ്ത്രം എന്നിങ്ങനെ വ്യത്യസ്‌തസാഹിത്യശാഖകളിലും അദ്ദേഹത്തിന്റെ അനർഘ സംഭാവനകളുണ്ട്.
പുത്തൻകാവ് മാത്തൻ തരകൻ 1903 ൽ ജനിച്ചു. ആദ്യത്തെ കൃതി 1920 ൽ പുറത്തുവന്ന പരുമല തിരുമേനി. അമ്പതോളം കൃതികൾ രചിച്ചു.1993 ൽ അന്തരിച്ചു. പ്രമുഖ സാഹ്യത്യകാരൻ പ്രൊഫ. കെ.എം. തരകൻ പുത്രനാണ്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]