പത്തനംതിട്ട : ചിറ്റാറില്‍ വനപാലകരുടെ കസ്റ്റഡിയില്‍ പി.പി. മത്തായി മരിച്ച സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനു മുമ്പില്‍ നടന്ന സമരത്തില്‍ പോലീസുകാരെ ആക്രമിച്ചെന്ന് ആരോപിച്ച് കേസെടുത്ത യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോയല്‍ മാത്യു, കെ.എസ്.യു ജില്ലാ സെക്രട്ടറി അലന്‍ ജിയോ മൈക്കിള്‍ തുടങ്ങിയ ആറുപേര്‍ക്ക് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പ്രതികള്‍ക്ക് വേണ്ടി ഡി.സി.സി സെക്രട്ടറികൂടിയായ അഡ്വ. വി.ആര്‍ സോജി ഹാജരായി.
മത്തായിയുടെ മരണം : പ്രതിഷേധം നടത്തിയതിന് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം
RECENT NEWS
Advertisment