ജി എന്‍ എസ് എസ് ഏര്‍പ്പെടുത്താന്‍ എയര്‍പോര്‍ട്ട് അതോറിട്ടി തീരുമാനo : മോശം കാലാവസ്ഥയിലും സുരക്ഷിതമായ ലാന്‍ഡിംഗ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാജ്യത്തെ 24 വിമാനത്താവളങ്ങളില്‍ മോശം കാലാവസ്ഥയിലും സുരക്ഷിതമായി ലാന്‍ഡിംഗ് സാദ്ധ്യമാക്കുന്ന ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ജി എന്‍ എസ് എസ് ) ഏര്‍പ്പെടുത്താന്‍ എയര്‍പോര്‍ട്ട് അതോറിട്ടി തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഈവര്‍ഷം അവസാനത്തോടെയാവും പദ്ധതി നടപ്പാക്കുക. പൈലറ്റിന് റണ്‍വേ വ്യക്തമായി കാണാനാവുന്നതിനാല്‍ ലാന്‍ഡിംഗ് സമയത്തെ അപകടസാദ്ധ്യത പരമാവധി കുറയ്ക്കുകയും സര്‍വ്വീസുകള്‍ വഴിതിരിച്ചുവിടുന്നതുമൂലമുളള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുകയും ചെയ്യാം.

നിലവില്‍ രാജ്യത്തെ 21 വിമാനത്താവളങ്ങളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കരിപ്പൂര്‍ വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് കൂടുതല്‍ വിമാനത്താവളങ്ങളില്‍ തിരക്കുപിടിച്ച്‌ പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് കരുതുന്നത്. അപകടത്തിന്റെ ശരിയായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും മോശം കാലാവസ്ഥയാണ് വില്ലനായതെന്നാണ് കരുതുന്നത്. ഡിസംബറിനുളളില്‍ ജി എന്‍ എസ് എസ് ഏര്‍പ്പെടുത്തുന്ന വിമാനത്താവളങ്ങളുടെ പട്ടികയില്‍ കരിപ്പൂരും ഉണ്ടെന്നാണ് അറിയുന്നത്.

പ്രതികൂല കാലാവസ്ഥയില്‍ ലാന്‍ഡിംഗ് കൂടുതല്‍ കാര്യക്ഷമമാക്കാനുളള അന്താരാഷ്ട്രാ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ ആഗോള പദ്ധതിയുടെ ഭാഗമായാണ് ജി എന്‍ എസ് എസ് നടപ്പാക്കുന്നതെന്നും രണ്ടുവര്‍ഷം മുമ്പാണ് ഇന്ത്യ ഇതിന് തുടക്കംകുറിച്ചതെന്നുമാണ് അധികൃതര്‍ പറയുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജന്തർ മന്തർ സമരം : വിവിധ ഹർജികൾ ഇന്നോ നാളെയോ പരി​ഗണിക്കും

0
ന്യൂഡൽഹി: സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപകരമായ വീഡിയോകൾ പങ്കുവെച്ച പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്കെതിരെ എഫ്...

പാണക്കാട് മണ്ണിടിച്ചിൽ ; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർക്ക് നിർദേശം നൽകി മന്ത്രി

0
മലപ്പുറം: മലപ്പുറം പാണക്കാട് വേങ്ങര റോഡിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദമായ...

സ്റ്റേറ്റ് ടാക്‌സ് ഓഫീസർ പരീക്ഷ ; ഉദ്യോഗാർഥികളുടെ വിവരം പി.എസ്.സി ചോർത്തി നൽകിയാതായി ആരോപണം

0
തിരുവനന്തപുരം : സ്റ്റേറ്റ് ടാക്സ് ഓഫീസറുടെ (ജി.എസ്.ടി.) റാങ്കുപട്ടിക പ്രസിദ്ധീകരിക്കുന്നതിനു മുൻപ്‌...

ഹൈക്കോടതി അംഗീകാരം നൽകി ; കണ്ഠര് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും

0
കൊച്ചി : ശബരിമല തന്ത്രിയായി കണ്ഠര് ബ്രഹ്മദത്തനെ നിയമിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം...