Monday, May 5, 2025 3:09 pm

അംബേദ്കറെ അപമാനിച്ച അമിത് ഷാക്കെതിരെ പ്രതികരിക്കാന്‍ മുഖ്യമന്ത്രിക്ക് പേടിയെന്ന് മാതൃു കുഴല്‍നാടന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഡോ.ബി.ആര്‍.അംബേദ്കറെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഏറ്റവും വലിയ രീതിയില്‍ അപമാനിച്ചിട്ട് അതിനെതിരെ പ്രതികരിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം അത്ഭുതപ്പെടുത്തുന്നുവെന്ന് ഡോ.മാത്യു കുഴല്‍നാടന്‍ എംഎല്‍എ. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വട്ടമിട്ട് പറക്കുന്നതുകൊണ്ട് അമിത് ഷാക്കെതിരെ പ്രതികരിക്കാനുള്ള ഭയമാണ് മുഖ്യമന്ത്രിയെ പിറകോട്ട് നയിക്കുന്നത്. പ്രതികരിച്ചാല്‍ തന്റെയും മകളുടെയും സ്ഥിതി എന്താകുമെന്ന് പിണറായി വിജയന് അറിയാം. അംബേദ്കറെ ഏറെ ബഹുമാനിക്കുന്നവരാണ് കേരള സമൂഹം. കേരളത്തിന്റെ ശബ്ദം വരുന്നത് മുഖ്യമന്ത്രി പ്രതികരിക്കുമ്പോഴാണ്. രാജ്യത്തെ ബിജെപി ഇതര മുഖ്യമന്ത്രിമാരെല്ലാം ഇതിനെതിരെ അതിശക്തമായി പ്രതികരിച്ചിട്ടുണ്ട്. അതുപോലെ സിപിഎം സംസ്ഥാന സെക്രട്ടറിയുടേതോ, സംസ്ഥാന സെക്രട്ടേറിയറ്റിന്റേയോ പ്രതികരണമൊന്നും കണ്ടില്ല. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വീണാ വിജയനുവേണ്ടി കാണിച്ച ആവേശം അംബേദ്കറെ ആക്ഷേപിച്ചപ്പോള്‍ കണ്ടില്ലെന്നും മാത്യു പറഞ്ഞു. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തിനുവേണ്ടി നിലകൊണ്ടെന്ന് അവകാശപ്പെടുന്ന സിപിഎം ആ സമൂഹത്തിന്റെ ആത്മാഭിമാനം വ്രണപ്പെട്ടിട്ട് മുഖ്യമന്ത്രിയോ, സിപിഎമ്മോ ഈ വിഷയത്തില്‍ ഒരു നിലപാടെടുക്കാത്തത് അങ്ങേയറ്റം അപലപനീയവും അപമാനവുമാണെന്ന് മാത്യു കുഴല്‍നാടന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പൈപ്പ് പൊട്ടല്‍ സ്ഥിരം ; അപകടക്കെണിയായി കളർകോട്-വാടയ്ക്കൽ റോഡ്‌

0
പുന്നപ്ര : കളർകോട്-വാടയ്ക്കൽ റോഡിലാണ് പതിവായി പൈപ്പുപൊട്ടുന്നതുമൂലം അപകടക്കെണി...

ഐഎൻടിയുസി ചെങ്ങന്നൂർ റീജണൽ കമ്മിറ്റി ഐഎൻടിയുസി സ്ഥാപനദിനം പതാകാദിനമായി ആചരിച്ചു

0
ചെങ്ങന്നൂർ : ഐഎൻടിയുസി ചെങ്ങന്നൂർ റീജണൽ കമ്മിറ്റി ഐഎൻടിയുസി സ്ഥാപനദിനം...

കെപിസിസി നേതൃമാറ്റ ചർച്ചകൾക്കിടെ എ.കെ ആന്‍റണിയെ സന്ദർശിച്ച് കെ.സുധാകരൻ

0
തിരുവനന്തപുരം: കെപിസിസി നേതൃമാറ്റ ചർച്ചകൾക്കിടെ എ.കെ ആന്‍റണിയെ സന്ദർശിച്ച് കെ.സുധാകരൻ. ആന്‍റണിയെ...

സംസ്ഥാനത്ത് വേനല്‍മഴ കനക്കുന്നു ; നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു. വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ്...