തിരുവനന്തപുരം: കെപിസിസി ജനറല്‍ സെക്രട്ടറിയായി നിയമിതനായ മാത്യൂ കുഴല്‍നാടന്‍ പ്രൊഫഷനല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ഇത് സംബന്ധിച്ച കത്ത് കെപിസിസി പ്രസിഡന്റിന് കൈമാറി. ഇരട്ടപ്പദവി ഒഴിവാക്കണമെന്ന് കെപിസിസി പ്രസിഡന്റെ നിലപാടിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് രാജി. എല്ലാ പദവികളിലേക്കും അര്‍ഹരായ ഒരുപാട് നേതാക്കള്‍ കോണ്‍ഗ്രസ്സിലുണ്ട്. എന്നാല്‍ അവര്‍ക്ക് നല്‍കാന്‍ കഴിയുന്നത്ര അവസരങ്ങളോ പദവികളോ ഇല്ലാ എന്നിരിക്കെ ഏതാനും ആളുകള്‍ എല്ലാ പദവികളും സ്വന്തമാക്കുന്നത് അനീതിയാണ്. കെ.പി.സി.സി പ്രസിഡന്റിന്റെ ഈ നിലപാടിനോട് പൂര്‍ണ്ണ യോജിപ്പാണ് ഉള്ളതെന്ന് രാജിക്കത്ത് നല്‍കിയ ശേഷം അദ്ദേഹം പറഞ്ഞു.
മാത്യൂ കുഴല്‍നാടന്‍ പ്രൊഫഷനല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജി വെച്ചു
RECENT NEWS
Advertisment