തിരുവല്ല: മാത്യു ടി.തോമസ് എം.എല്‍.എ സ്വയം ഗാര്‍ഹിക നിരീക്ഷണത്തില്‍ പ്രവേശിച്ചു. സ്വന്തം ഫേസ്ബുക്ക് പേജിലൂടെ എം.എല്‍.എ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബെംഗളൂരു യാത്രയ്ക്ക് മുന്നോടിയായി കോവിഡ് ടെസ്റ്റ് നടത്താന്‍ താലൂക്ക് ആശുപത്രിയില്‍ എത്തിയ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവര്ത്തകന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് എം.എല്‍.എ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്.
ജനതാദള്‍ എസ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡയെ കാണുന്നതിന് മുന്നോടിയായാണ് ഈ മാസം മൂന്നിന് കോവിഡ് ടെസ്റ്റ് നടത്തിയത്.
ഫലം നെഗറ്റിവാണെന്ന് ഉറപ്പിച്ചശേഷം അഞ്ചാം തീയതി രാവിലെ ഫ്ലൈറ്റില്‍ ബെംഗളൂരുവിലേക്ക് പോവുകയും അന്ന് വൈകീട്ട് തന്നെ ഫ്ലൈറ്റ് മാര്‍ഗം തിരിച്ചെത്തുകയും ചെയ്തിരുന്നു.
യാത്ര കഴിഞ്ഞ് തിരികെ എത്തിയപ്പോഴാണ് ആരോഗ്യ പ്രവര്ത്തകന് സ്ഥിരീകരിച്ച വിവരം അറിഞ്ഞത്. ഒമ്പതാംതീയതി വരെ നിരീക്ഷണത്തില്‍ തുടരും.