മാ​ത്യു ടി.​തോ​മ​സ് എം.​എ​ല്‍.​എ ഗാ​ര്‍​ഹി​ക നി​രീ​ക്ഷ​ണ​ത്തി​ല്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ല്ല: മാ​ത്യു ടി.​തോ​മ​സ് എം.​എ​ല്‍.​എ സ്വ​യം ഗാ​ര്‍​ഹി​ക നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ച്ചു. സ്വ​ന്തം ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ എം.​എ​ല്‍.​എ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ബെംഗളൂരു യാ​ത്രയ്​ക്ക്​ മു​ന്നോ​ടി​യാ​യി കോ​വി​ഡ് ടെ​സ്​​റ്റ്​ ന​ട​ത്താ​ന്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ ദി​വ​സം ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് എം.​എ​ല്‍.​എ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ച്ച​ത്.

ജ​ന​താ​ദ​ള്‍ എ​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ എ​ച്ച്‌.​ഡി. ദേ​വ​ഗൗ​ഡ​യെ കാ​ണു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യാ​ണ് ഈ ​മാ​സം മൂ​ന്നി​ന് കോ​വി​ഡ് ടെ​സ്​​റ്റ്​ ന​ട​ത്തി​യ​ത്.

ഫ​ലം നെ​ഗ​റ്റി​വാ​ണെ​ന്ന് ഉ​റ​പ്പി​ച്ച​ശേ​ഷം അ​ഞ്ചാം തീ​യ​തി രാ​വി​ലെ ഫ്ലൈ​റ്റി​ല്‍ ബെംഗളൂരു​വി​ലേ​ക്ക്​ പോ​വു​ക​യും അ​ന്ന് വൈ​കീ​ട്ട് ത​ന്നെ ഫ്ലൈ​റ്റ് മാ​ര്‍​ഗം തി​രി​ച്ചെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.

യാ​ത്ര ക​ഴി​ഞ്ഞ് തി​രി​കെ എ​ത്തി​യ​പ്പോ​ഴാ​ണ് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ന് സ്ഥി​രീ​ക​രി​ച്ച വി​വ​രം അ​റി​ഞ്ഞ​ത്. ഒ​മ്പ​താം​തീ​യ​തി വ​രെ നി​രീ​ക്ഷ​ണ​ത്തി​ല്‍ തു​ട​രും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...