ഔഷധ സസ്യങ്ങളുടെ റാണിയായാണ് ആയുർവേദം തുളസിയെ പരിഗണിച്ചിരിക്കുന്നത്. തണ്ടിനും ഇലയിലുള്ള ഞരമ്പുകൾക്കും നീരും ഇരുണ്ട വയലറ്റ് നിറമാണ്. അതിനാൽ കൃഷ്ണതുളസി, ശിവ തുളസി, നല്ല തുളസി ഇങ്ങനെ പല പേരുകളിലറിയപ്പെടുന്നു. ഇവ കൂടാതെ കാട്ടുതുളസി, കർപ്പൂര തുളസി, രാമതുളസി, രാജതുളസി ഇങ്ങനെ ധാരാളം തുളസിയിനങ്ങളുണ്ടെങ്കിലും ഏറ്റവും കൂടുതൽ ഔഷധ ഗുണം കൃഷ്ണതുളസിക്കാണ്.
തെങ്ങിൻ തോപ്പിൽ പ്രത്യേകിച്ച് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് ഇടവിളയായി തുളസി കൃഷി ചെയ്യാം. ചുരുങ്ങിയ സമയം കൊണ്ട് വിളവെടുക്കുവാനും മണ്ണിലെ നിമാവിരകൾ അടക്കം ക്ഷുദ്ര ജീവികളെയും കീടങ്ങളെയും അകറ്റി തെങ്ങിന് ആരോഗ്യം നൽകും. തെങ്ങിൻ തോപ്പുകളിലെ രോഗ കീടബാധ ഒരു പരിധിവരെ നിയന്ത്രിക്കാൻ തുളസിക്കു കഴിവുണ്ട്. തുളസിയുടെ പാകമായ കതിരുകളിൽ കാണപ്പെടുന്ന കറുപ്പു നിറത്തിലുള്ള വളരെ ചെറിയ ഒട്ടേറെ വിത്തുകളാണ് നടീൽ വസ്തുവായി ഉപയോഗിക്കുന്നത്. കൂടാതെ ഇളം തണ്ടുകൾ നട്ടും തൈകളു കൊണ്ട് വിളവെടുക്കാം.
ചെറിയ രോമങ്ങൾ എല്ലാ ഭാഗങ്ങളിലുമുണ്ട്. ചെടിയുടെ എല്ലായിടത്തും സുലഭമായ് ബാഷ്പീകൃത തൈലമുള്ളതിനാൽ തുളസിക്ക് മൊത്തം വാസനയുണ്ട്. വേണ്ടത് സൂര്യപ്രകാശം ലഭിക്കുന്ന ചെടികളുടെ ഇലയ്ക്ക് ഇരുണ്ട നിറവും കൂടുതൽ തൈലങ്ങളുമുണ്ട്. ആര്യവേപ്പു പോലെ കൃമികീടങ്ങളെ അകറ്റി അരീക്ഷത്തിൽ ധാരാളം ശുദ്ധവായു ലഭ്യമാക്കുകയും ചെയ്യുന്നു. തേൾ, പഴുതാര, പാമ്പ് തുടങ്ങിയ ക്ഷുദ്ര ജീവികളുടെ കടിയേറ്റാൽ തുളസിയില ഞെവടി ഉപയോഗിച്ചാൽ വിഷം മാറി നല്ല ആശ്വാസം കിട്ടും.