എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍ ; ചോദ്യം ചെയ്യലിൽ മറ്റൊരു പീഡനം കൂടി പുറത്ത്

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട് : എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ആറാട്ടുപുഴ തറയില്‍കടവ് തെക്കടത് അമല്‍ദേവ് (19) നെ തൃക്കുന്നപുഴ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ കടത്തികൊണ്ട് പോയ കേസില്‍ പത്തനംതിട്ട കടമ്മനിട്ട വഴുതാനത് തടത്തില്‍ രാഹുല്‍ രാജ് (29)നെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ കുട്ടിയോട് കൂടുതല്‍ വിവരങ്ങള്‍ തിരക്കിയപ്പോഴാണ് നേരത്തെ അമല്‍ ദേവ് പീഡിപ്പിച്ച വിവരം പറയുന്നത്. തുടര്‍ന്നാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്.

ആറാട്ടുപുഴ സ്വദേശിനിയായ 13 വയസുകാരിയെ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവാവാണ് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ നാട്ടിലെത്തി കാറില്‍ കടത്തികൊണ്ട് പോയത്. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് തൃക്കുന്നപുഴ പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെയും യുവാവിനെയും പത്തനംതിട്ടയില്‍ നിന്നും കാറില്‍ സഞ്ചരിക്കുന്നതിനിടയില്‍ പിടികൂടുകയായിരുന്നു. യുവാവ് വിവാഹിതനും ഏഴു വയസുള്ള കുട്ടിയുടെ പിതാവുമാണ്. ഈ കേസില്‍ വിവരങ്ങള്‍ തിരക്കിയപ്പോഴാണ് നേരത്തെ ഫോണില്‍ പരിചയപ്പെട്ട അമല്‍ദേവ് പീഡിപ്പിച്ച വിവരം പോലീസിനോട് കുട്ടി പറയുന്നത്. തൃക്കുന്നപുഴ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളെ ദ്രോഹിക്കുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

0
കോന്നി : യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്...

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...

മോദി ദിനം മുതല്‍ ഗാന്ധി ജയന്തിവരെ ; 15 ദിവസം സേവനവാരം ആചരിക്കാന്‍ ബിജെപി

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുസേവന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ...