വയനാട് : വയനാട് ബാണാസുര വനത്തില്‍ മാവോയിസ്റ്റ് സംഘവും പോലീസും ഏറ്റുമുട്ടി. പടിഞ്ഞാത്തറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന പന്തിപ്പൊയില്‍ വാളാരംകുന്നിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
ഒരാള്‍ കൊല്ലപ്പെട്ടു. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഏറ്റുമുട്ടല്‍ തുടരുകയാണ്. തണ്ടര്‍ബോള്‍ട്ട് സംഘത്തെ മാവോയിസ്റ്റുകള്‍ ആക്രമിച്ചതാണെന്ന് പോലീസ് പറഞ്ഞു.