അന്വേഷണ ഏജന്‍സികള്‍ അഴിമതിയും കൊള്ളയും പുറത്തുകൊണ്ടുവരുമെന്ന് മുഖ്യമന്ത്രിക്ക് ഭയം : ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് ധാര്‍മികത പറയാന്‍ അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാർട്ടി സെക്രട്ടറിയുടെ മകന്‍റെ മയക്കുമരുന്ന് കേസ് പുറത്ത് വരുന്നതിൽ മുഖ്യമന്ത്രി അസ്വസ്ഥനാവുകയാണ്. മോദിയെയും അമിത് ഷായെയും മുഖ്യമന്ത്രി എന്തിന് പേടിക്കണം? ലാവലിൻ കേസിൽ മുഖ്യമന്ത്രി കേന്ദ്ര സർക്കാറുമായി ഒത്തുതീർപ്പുണ്ടാക്കിയെന്നും ചെന്നിത്തല ആരോപിച്ചു.

അന്വേഷണ ഏജന്‍സികളെ കൊണ്ടുവന്നത് മുഖ്യമന്ത്രിയാണ്. എന്നിട്ടിപ്പോള്‍ അവരെ ഭീഷണിപ്പെടുത്തുന്നു. ഒന്നും മറയ്ക്കാനില്ലെങ്കിൽ അന്വേഷണത്തിന് വിട്ടുകൊടുക്കണം. അന്വേഷണ ഏജൻസികൾ ചോദിക്കുന്ന വസ്തുതകൾ നൽകാത്തതും കുറ്റകൃത്യമാണ്. ശിവശങ്കരനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.

ലൈഫ് മിഷന്‍ ക്രമക്കേടിലെ വിജിലൻസ് അന്വേഷണം കബളിപ്പിക്കലാണ്. ശിവശങ്കർ അഞ്ചാം പ്രതിയെങ്കിൽ മുഖ്യമന്ത്രി ഒന്നാം പ്രതിയാണ്. പ്രതിപക്ഷ നേതാക്കൾക്കെതിരെ പൊലീസിനെ ഉപയോഗിച്ച് കള്ളക്കേസ് എടുക്കുന്നു. ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...