എറണാകുളം : മുസ്ലിംലീഗ് നേതാവ് മായിന്‍ഹാജിയുടെ ചെക്ക് തട്ടിപ്പു കേസിനെക്കുറിച്ച് തനിക്കറിയില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നാട്ടില്‍ ആരുടെയൊക്കെപേരില്‍ കേസുണ്ടാകും. അത് ഞാന്‍ അറിയണമെന്നുണ്ടോയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എറണാകുളത്ത് വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ലൈഫ് പദ്ധതിയെക്കുറിച്ച് അന്വേഷിക്കും. ലൈഫ് മിഷന്‍ പിരിച്ചുവിടുമെന്ന ഹസന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതാണ്. കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്നു പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണെന്നും ചെന്നിത്തല പറഞ്ഞു.