കാട്ടാനയുടെ ആക്രമണത്തില്‍ അച്ഛനും മകനും ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ഗൂഡല്ലൂര്‍:  കാട്ടാനയുടെ ആക്രമണത്തില്‍ അച്ഛനും മകനും ദാരുണാന്ത്യം. ​തമിഴ്നാട് ​ഗൂഡല്ലൂരിലാണ് അതിദാരുണമായ സംഭവമുണ്ടായത്. കൊളപ്പള്ളി ടാന്‍ടീയുടെ പത്താം നമ്പര്‍ പാടിക്ക് സമീപം ആനന്ദരാജ് (48), മകന്‍ പ്രശാന്ത്(20) എന്നിവരാണ് പത്ത് മിനിറ്റ് വ്യത്യാസത്തില്‍ കൊല്ലപ്പെട്ടത്.

ആറേകാലോടെ വോളിബോള്‍ കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പ്രശാന്ത്. വീടിന് 10 മീറ്റര്‍ അകലെ വച്ച്‌ കുടുംബാംഗങ്ങളുടെ മുന്‍പിലാണു പ്രശാന്തിനെ ആന ആക്രമിച്ചത്. പ്രശാന്തിനെ ആക്രമിച്ച ശേഷം മുന്നോട്ടു പോയ ആന വീട്ടിലേക്ക് വരികയായിരുന്ന ആനന്ദരാജിനെയും ആക്രമിക്കുകയായിരുന്നു. 10 മിനിറ്റ് വ്യത്യാസത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്. പഞ്ചായത്ത് യൂണിയന്‍ കൗണ്‍സിലറാണ് മരിച്ച ആനന്ദരാജ്.

കാട്ടാന ആക്രമണത്തില്‍ നടുങ്ങിയിരിക്കുകയാണ് നാട്ടുകാര്‍. സംഭവത്തില്‍ പ്രതിഷേധവും രൂക്ഷമാവുകയാണ്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്കു മാറ്റാന്‍ നാട്ടുകാര്‍ അനുവദിച്ചിട്ടില്ല. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. രണ്ടാഴ്ചയ്ക്കിടയില്‍ ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലായി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...