മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ജനകീയ ശുചീകരണ പ്രവര്‍ത്തനങ്ങളായി മാറ്റണം : മന്ത്രി കെ.എന്‍ ബാലഗോപാല്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ജനകീയ ശുചീകരണ പ്രവര്‍ത്തനങ്ങളായി മാറ്റണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍. ജില്ലാ പഞ്ചായത്ത് ജയന്‍ മെമ്മോറിയല്‍ ഹാളില്‍ ‘ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യ മുക്ത പരിസരം 2022′ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പകര്‍ച്ചവ്യാധികള്‍ പടരുന്നതിന് സാഹചര്യങ്ങള്‍ ഇല്ലാതാക്കാന്‍ കൂട്ടായ പരിശ്രമം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ തദ്ദേശഭരണ സ്ഥാപന അധ്യക്ഷര്‍, സെക്രട്ടറിമാര്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് ജില്ലാതല നേതൃത്വ ബോധവല്‍ക്കരണ പരിശീലന പരിപാടിയാണ് സംഘടിപ്പിച്ചത്.

ജലസ്രോതസ്സുകളിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും എം.എല്‍.എ മാരെയും ഏകീകരിച്ച്‌ സമഗ്ര പരിപാടി നടപ്പിലാക്കും. വാര്‍ഡ് അടിസ്ഥാനത്തില്‍ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് 30,000 രൂപ അനുവദിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ജനകീയമായി നടത്തണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...