Monday, April 14, 2025 7:16 am

സർക്കാർ നിപ അഴിച്ചുവിട്ടു, പ്രചാരണം ; നിപയേക്കാൾ വിനാശകരമായ വെറുപ്പിന്റെ പ്രചാരകർ – എംബി രാജേഷ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിപ കാലത്ത് സോഷ്യല്‍മീഡിയകളില്‍ വ്യാജപ്രചരണം നടത്തുന്നവരെ കരുതിയിരിക്കണമെന്ന് മന്ത്രി എംബി രാജേഷ്. ‘രാഷ്ട്രീയ മുതലെടുപ്പിനായി സര്‍ക്കാര്‍ നിപ്പ അഴിച്ചുവിട്ടു’ എന്നുപോലും ആരോപിക്കാനാകുന്ന മാനസികാവസ്ഥയിലേക്ക് ഈ ദുരന്തമുഖത്തും ചിലരെത്തിയെന്ന് എംബി രാജേഷ് പറഞ്ഞു. മലയാളികള്‍ നിപയും കൊവിഡും പ്രളയവും കൂട്ടായ പരിശ്രമങ്ങളിലൂടെ മറികടന്ന ജനതയാണ്. ഏത് ദുരന്തത്തെയും ജനങ്ങളുടെ കൂട്ടായ്മ കൊണ്ട് അതിജീവിക്കാനാവുമെന്ന് തെളിയിച്ചതാണ്. ദുരന്തമുഖത്തെ ഇത്തരം ഒറ്റുകാരെയും നുണപ്രചാരകരെയും എന്നും ഒറ്റപ്പെടുത്തിയാണ് ശീലം. നിപ്പയ്ക്കൊപ്പം, വെറുപ്പിന്റെ വക്താക്കളുടെ നുണ പ്രചരണങ്ങളും കേരളത്തിന് മറികടക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. മന്ത്രിമാരായ വീണാ ജോര്‍ജിനും മുഹമ്മദ് റിയാസിനുമെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കെതിരെയും രാജേഷ് രംഗത്തെത്തി.

‘നിപയ്ക്കെതിരെ പോരാട്ടം തുടരുമ്പോഴും, വൈറസിനേക്കാള്‍ വിനാശകരമായ വെറുപ്പിന്റെ പ്രചാരകരെയും നാം കരുതിയിരിക്കണം. ‘രാഷ്ട്രീയ മുതലെടുപ്പിനായി സര്‍ക്കാര്‍ നിപ്പ അഴിച്ചുവിട്ടു’ എന്നുപോലും ആരോപിക്കാനാകുന്ന മാനസികാവസ്ഥയിലേക്ക് ഈ ദുരന്തമുഖത്തും ചിലരെത്തി. ഐ സി എം ആര്‍ മാനദണ്ഡപ്രകാരം നിപ സ്ഥിരീകരിക്കാന്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനേ കഴിയൂ എന്ന് ആരോഗ്യമന്ത്രി പറഞ്ഞ ശേഷവും, ചില സ്ഥാപിത താല്‍പര്യക്കാരും സൈബറിടത്തെ നുണപ്രചാരകരും വ്യാജപ്രചാരണവുമായിറങ്ങി. ജില്ലയുടെ ചുമതലയുള്ള മന്ത്രി മുഹമ്മദ് റിയാസ് യോഗങ്ങളില്‍ പങ്കെടുക്കുന്നതിനെയും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നതിനെയും എത്ര തരംതാണ രീതിയിലാണ് ഒരു കൂട്ടര്‍ ചിത്രീകരിച്ചത്. ” എംബി രാജേഷ് പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പു​രോ​ഹി​ത​നെ ആ​ക്ര​മി​ച്ച് ക്ഷേത്രത്തിൽ അക്രമിച്ചുകയറി ദ​ർ​ശ​നം ന​ട​ത്തി ബിജെപി എംഎൽഎയുടെ മ​ക​നും സം​ഘ​വും

0
​പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ദേ​വാ​സി​ൽ മാ​താ തെ​ക്രി ക്ഷേ​ത്രം അ​ട​ച്ച ശേ​ഷം ബി.ജെ​പി...

അഞ്ചു വയസുകാരിയെ കൊന്ന പ്രതിയെ പോലീസ് വെടിവെച്ച് കൊന്നു ; ഏറ്റുമുട്ടലിനിടെയെന്ന് വിശദീകരണം

0
ബംഗളൂരു: അഞ്ച് വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഹുബ്ബള്ളിയിൽ പോലീസ്...

മദ്യലഹരിയിൽ കാറുമായി പാഞ്ഞ് അപകടമുണ്ടാക്കി പോലീസുകാരൻ

0
തൃശ്ശൂർ : മാളയിൽ മദ്യലഹരിയിൽ കാറുമായി പാഞ്ഞ് അപകടമുണ്ടാക്കി പോലീസുകാരൻ. സ്കൂട്ടർ...

ഹനുമാൻ ജയന്തി ഘോഷയാത്രക്കിടെ മധ്യപ്രദേശിലെ ഗുണയിൽ സംഘർഷം

0
ഭോപാൽ: ഹനുമാൻ ജയന്തി ഘോഷയാത്രക്കിടെ മധ്യപ്രദേശിലെ ഗുണയിൽ സംഘർഷം. ബിജെപി കൗൺസിലർ...