ക്യാപ്റ്റന്‍ രാജു പുരസ്‌കാരം നടന്‍ ലാലു അലക്‌സിന് നല്‍കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: നടനും സംവിധായകനുമായ ക്യാപ്റ്റന്‍ രാജുവിന്റെ അഞ്ചാം ചരമവാര്‍ഷികം സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്നു. ഓമല്ലൂര്‍ – പുത്തന്‍പീടിക നോര്‍ത്ത് സെന്റ്‌മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ കല്ലറയില്‍ രാവിലെ പത്തിന് ുഷ്പാര്‍ച്ചന നടത്തി. ഇടവക വികാരി റവ. ഫാ. ഇടിക്കുള ഡാനിയേല്‍ ധൂപപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. ട്രസ്റ്റി ജേക്കബ് വര്‍ഗ്ഗീസ്, സെക്രട്ടറി പോള്‍ സാമുവേല്‍, സലിം പി.ചാക്കോ, പി.സക്കീര്‍ ശാന്തി, ശ്രീജിത്ത് എസ്. നായര്‍, ബിജു എം.കെ തുടങ്ങിയവര്‍ പങ്കെടുത്തു.

എറണാകുളം – പിറവത്ത് നടന്ന ചടങ്ങില്‍ ക്യാപ്റ്റന്‍ രാജുവിന്റെ പേരില്‍ സിനിമ പ്രേക്ഷക കൂട്ടായ്മ ഏര്‍പ്പെടുത്തിയ നാലാം പുരസ്‌കാരം നടന്‍ ലാലു അലക്‌സിന് ക്യാപ്റ്റന്‍ രാജു പുരസ്‌കാര സമതി സെക്രട്ടറി സലിം പി. ചാക്കോ നല്‍കി. സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല കണ്‍വീനര്‍ പി. സക്കീര്‍ ശാന്തി പ്രശസ്തിപത്രം കൈമാറി. ജില്ല വൈസ് ചെയര്‍മാന്‍ ശ്രീജിത് എസ്. നായര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ല ജോയിന്റ് കണ്‍വീനര്‍ ബിജു എം.കെ പ്രസംഗിച്ചു. മുന്‍ വര്‍ഷങ്ങളില്‍
ജനാര്‍ദ്ദനന്‍, ബാലചന്ദ്രമേനോന്‍, ജോണി ആന്റണി എന്നിവര്‍ക്കാണ് ക്യാപ്റ്റന്‍ രാജു പുരസ്‌കരം നല്‍കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...