ട്രെക്കിംഗിന് പോയ എംബിഎ വിദ്യാർത്ഥിനിയെ കാണാതായി ; രണ്ട് സുഹൃത്തുക്കൾ കസ്റ്റഡിയിൽ

For full experience, Download our mobile application:
Get it on Google Play

ഡെറാഡൂണ്‍: ട്രെക്കിംഗിന് പോയ എംബിഎ വിദ്യാർത്ഥിനിയെ കാണാതായിട്ട് ആറ് ദിവസം. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുള്ള ദയാര ബുഗ്യാൽ മലനിരകളിലേക്കുള്ള ട്രക്കിംഗിനിടെയാണ് ബബിത പാണ്ഡെയെ (24) കാണാതായത്. കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളെ ചോദ്യംചെയ്യുന്നതിന് പോലീസ് കസ്റ്റഡിയിലെടുത്തു. നൈനിറ്റാൾ സ്വദേശിനിയായ ബബിത പാണ്ഡെ സുഹൃത്തുക്കളായ ഹർമൻപാൽ സിംഗ്, ഹർമൻപ്രീത് സിംഗ് എന്നിവർക്കൊപ്പമാണ് ഉത്തരകാശിയിൽ എത്തിയത്. മെയ് 25-ന് ഡെറാഡൂണിലെത്തിയ സംഘം പിന്നീട് ഹർസിൽ, ഗംഗോത്രി തുടങ്ങിയ സമീപത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചതായി ഉത്തരകാശി പോലീസ് സൂപ്രണ്ട് കമലേഷ് ഉപാധ്യായ പറഞ്ഞു.

മെയ് 28-ന് റൈത്തൽ ഗ്രാമത്തിലെത്തിയ മൂവർ സംഘം അവിടെയാണ് താമസിച്ചത്. റൈത്തലിലെ സിസിടിവി ക്യാമറകളിലാണ് ഇവരെ അവസാനമായി ഒന്നിച്ച് കണ്ടത്. തൊട്ടടുത്ത ദിവസം ഇവർ റൈത്തലിൽ നിന്ന് ഉത്തരാഖണ്ഡിലെ പ്രശസ്തമായ ട്രെക്കിംഗ് കേന്ദ്രങ്ങളിലൊന്നായ ദയാര ബുഗ്യാൽ ലക്ഷ്യമാക്കി യാത്ര തിരിക്കുകയും രാത്രി ഗോയി ബേസ് ക്യാമ്പിൽ തങ്ങുകയും ചെയ്തു. അർദ്ധരാത്രിയോടെ ബബിതയെ ക്യാമ്പിൽ നിന്ന് കാണാതാവുകയായിരുന്നുവെന്ന് എസ്പി വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്താംക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ 51-കാരനും പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് നാലുപേർ

0
പത്തനംതിട്ട: മലയാലപ്പുഴയിൽ പത്താംക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ....

ഓണത്തിരക്ക് : 112 സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ

0
പയ്യന്നൂർ : ഓണം സീസണിൽ റെയിൽവേ 112 തീവണ്ടികൾ ഓടിക്കും. ഓഗസ്റ്റ്...

മൂന്ന് പേരെ കാണാതായിട്ട് 9 ദിവസം ; കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ ഊർജിതമാക്കി

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ പുലർച്ചെ തുടങ്ങി. മുതലപ്പൊഴിയിൽ...

കൊടും ചൂടിൽ വെന്തുരുകി സൗദി അറേബ്യ

0
ദമ്മാം: കടുത്ത ചൂടിൽ വെന്തുരുകി സൗദി അറേബ്യ. കിഴക്കൻ സൗദിയിൽ ഇന്നനുഭവപ്പെട്ടത്...