മഹാരാഷ്ട്രയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു ; സഹപാഠികളടക്കം മൂന്നുപേര്‍ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ: മഹാരാഷ്ട്രയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ സഹപാഠികളടക്കം മൂന്നുപേര്‍ അറസ്റ്റിലായി. മഹാരാഷ്ട്രയിലെ സങ്ക്‌ലിയില്‍ മൂന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ കര്‍ണാടക സ്വദേശിനിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ അറസ്റ്റിലായവരില്‍ രണ്ടുപേര്‍ വിദ്യാര്‍ത്ഥിനിയുടെ സഹപാഠികളും പൂണെ, സോളാപുര്‍ സ്വദേശികളുമാണ്. മൂന്നാംപ്രതി ഇവരുടെ സുഹൃത്തായ സങ്ക്‌ലി സ്വദേശിയാണെന്നും പോലീസ് പറഞ്ഞു. മെയ് 18-നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി സിനിമയ്ക്ക് പോകാമെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിനിയെ കൂട്ടിക്കൊണ്ടുപോയ പ്രതികള്‍, ഫ്‌ളാറ്റിലെത്തിച്ച് പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തിനല്‍കിയശേഷം പീഡിപ്പിച്ചു വെന്നാണ് പരാതി. സംഭവദിവസം രാത്രി സിനിമയ്ക്ക് പോകാമെന്ന് വിദ്യാര്‍ത്ഥിനി സഹപാഠികളോട് സമ്മതിച്ചിരുന്നു. ഇതനുസരിച്ച് പത്തുമണിയോടെ ഇവര്‍ സിനിമാ തീയേറ്ററിലേക്ക് തിരിച്ചു.

എന്നാല്‍ തീയേറ്ററില്‍ പോകുന്നതിന് മുന്‍പ് പ്രതികള്‍ പെണ്‍കുട്ടിയുമായി ഇവരുടെ ഫ്‌ളാറ്റിലേക്ക് പോയി. തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന പ്രതികള്‍ പെണ്‍കുട്ടിയെ ബോധരഹിതയാക്കിയശേഷം പീഡിപ്പിക്കുകയായിരുന്നു. സംഭവം ആരോടും പറയരുതെന്ന് പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. പുറത്തുപറഞ്ഞാല്‍ അതിന്റെ അനന്തരഫലം അനുഭവിക്കേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തി. എന്നാല്‍, വിദ്യാര്‍ത്ഥിനി മാതാപിതാക്കളോട് പീഡനവിവരം വെളിപ്പെടുത്തി. തുടര്‍ന്ന് മാതാപിതാക്കളാണ് പോലീസില്‍ പരാതി നല്‍കിയത്. കേസില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കിയശേഷം മെയ് 27 വരെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത പരിപാടിയിൽ പ്രസംഗത്തിനിടെ വൈദ്യുതി നിലച്ചു

0
കൊച്ചി: സംസ്ഥാനം അപ്രഖ്യാപിത പവർകട്ടിലും ലോഡ്ഷെഡിംഗിലും വലയുന്നതിനിടെ വൈദ്യുതി വകുപ്പ്...

കാലടി സർവകലാശാല പ്രതിഷേധം ; 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാല വിസിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത 17...

സമസ്തയിലെ വിഭാഗീയത ; ഉമർ ഫൈസിക്കെതിരായ നീക്കം ശക്തമാക്കി എതിർ ചേരി

0
കോഴിക്കോട്: സമസ്തയിലെ വിഭാഗീയതയിൽ ഉമർ ഫൈസിക്കെതിരായ നീക്കം ശക്തമാക്കി എതിർ...

കോഴിക്കോട് മെഡിക്കൽ കോളജ് ശുചിമുറിയിൽ മൊബൈൽ ഫോണിൽ വീഡിയോ പകർത്തിയതായി പരാതി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ശുചിമുറിയിൽ മൊബൈൽ...