കോട്ടാങ്ങൽ : വനിത കമ്മീഷന്‍ അധ്യക്ഷ ജോസഫൈൻ അധിക്ഷേപിച്ച കുടുംബത്തെ എസ് ഡി പി ഐ പ്രതിനിധികള്‍ സന്ദർശിച്ചു. കുടുംബത്തിന് ആവശ്യമായ എല്ലാ നിയമസഹായങ്ങളും ഇടപെടലുകളും നടത്തുമെന്നു എസ് ഡി പി ഐ ആറാം വാർഡ് മെമ്പർ ജസീല സിറാജ് ഉറപ്പ് നൽകി.
എസ് ഡി പി ഐ റാന്നി മണ്ഡലം സെക്രട്ടറി നിസാം, പാർട്ടി കോട്ടാങ്ങൽ പഞ്ചായത്ത് പ്രസിഡന്റ് അഷറഫ് പെഴുംകാട്ടിൽ എന്നിവർ സന്നിഹിതരായിരുന്നു. അതെ സമയം വൃദ്ധയായ അമ്മയെ അധിക്ഷേപിച്ച വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് എസ് ഡി പി ഐ ചുങ്കപ്പാറയിൽ നടത്തിയ പ്രതിഷേധ പ്രകടനവും നടത്തി