Tuesday, April 15, 2025 10:25 am

വഖഫ് ഭൂമി കൈമാറ്റം റദ്ദാക്കും ; വാങ്ങിയ ഭൂമി തിരിച്ചു നൽകുമെന്ന് എം.സി കമറുദ്ദീൻ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

കാസർകോട് : തൃക്കരിപ്പൂരിലെ വഖഫ് ഭൂമി കൈമാറ്റം റദ്ദാക്കും. കോഴിക്കോട് നടന്ന സമസ്ത മുഷാവറ യോഗത്തിൽ വാങ്ങിയ ഭൂമി തിരിച്ചുനൽകുമെന്ന് എംസി കമറുദ്ദീൻ എംഎൽഎ ചെയർമാനായ ട്രസ്റ്റ് അറിയിച്ചു. നിയമവിരുദ്ധമായി വഖഫ് ഭൂമി കൈമാറിയെന്ന് വഖഫ് ബോർഡിന്റെ  പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

സമസ്തയുടെ കീഴിലെ ജാമിയ സാദിയ ഇസ്ലാമിയ എന്ന സംഘടന തൃക്കരിപ്പൂരിലെ സ്കൂൾ കെട്ടിടമടക്കം രണ്ട് ഏക്കറോളം ഭൂമി എംസി കമറുദ്ദീൻ എംഎൽഎ ചെയർമാനും മുസ്ലീംലീഗ് നേതാക്കൾ ഭാരവാഹികളുമായ ട്രസ്റ്റിന് വിറ്റിരുന്നു. എന്നാൽ ഈ ഭൂമി വഖഫ് ഭൂമിയാണെന്നും ഫെബ്രുവരി 26 ന് നടന്ന കൈമാറ്റം നിയമവിരുദ്ധമാണെന്നും വഖഫ് ബോർ‍ഡിന്റെ  പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. വാങ്ങിയ ഭൂമി വഖഫ് ഭൂമിയല്ലെന്ന് എംഎൽഎ വാദിച്ചെങ്കിലും  വഖഫ് ഭൂമിയാണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവിട്ടതോടെ പ്രതിരോധത്തിലായി. തുടർന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് ചേളാരിയിൽ നടന്ന സമസ്ത മുഷാവറ യോഗത്തിൽ ഭൂമി തിരിച്ചുനൽകുമെന്ന് എംഎൽഎ ചെയർമാനായ ട്രസ്റ്റ് സമസ്തയെ അറിയിച്ചു.

വഖഫ് നിയമപ്രകാരം വഖഫ് ഭൂമി കൈമാറ്റം രണ്ട് വർഷം വരെ തടവ് കിട്ടാവുന്ന ക്രിമിനൽ കുറ്റമാണ്. ഏഴ് ദിവസത്തിനകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് വഖഫ് ബോർഡ് എംഎൽഎ ഉൾപ്പെടയുള്ള കക്ഷികൾക്ക് നോട്ടീസ് അയച്ചിരുന്നു. ഭൂമി കൈമാറ്റം റദ്ദാക്കിയാലും എംഎൽഎ എംസി കമറുദ്ദീൻ അടക്കമുള്ളവർ നിയമനടപടി നേരിടേണ്ടി വരും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സുവിശേഷകൻ ബാലസംഘം പത്തനംതിട്ട സെന്‍റര്‍ ക്യാമ്പ് നാളെ മുതല്‍

0
പത്തനംതിട്ട : ബ്രദറൺ സഭകളുടെ വിദ്യാർത്ഥി പ്രസ്ഥാനമായ സുവിശേഷകൻ ബാലസംഘം...

സിബിഐ അന്വേഷണ ഉത്തരവിനെതിരെ അപ്പീൽ നൽകാനൊരുങ്ങി കെ.എം എബ്രഹാം

0
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിലെ സിബിഐ അന്വേഷണ ഉത്തരവിനെതിരെ മുഖ്യമന്ത്രിയുടെ...

വനിത കെസിഎ എലൈറ്റ് ടി20 ; ക്യാപ്റ്റൻ്റെ മികവിൽ ആദ്യ...

0
തലശ്ശേരി : കോടിയേരി ബാലകൃഷ്ണൻ വനിത കെ സി എ...

പാലക്കാട് കാട്ടാന ഓട്ടോറിക്ഷ തകർത്തു

0
പാലക്കാട്: പാലക്കാട് കാട്ടാന ഓട്ടോറിക്ഷ തകർത്തു. കല്ലടിക്കോട് കരിമല മാവുചുവട്ടിൽ നിർത്തിയിട്ടിരുന്ന...