23 C
Pathanāmthitta
Friday, October 23, 2020 8:31 am
Advertisment

മലയാളികളുടെ മനസ്സ് കീഴടക്കിയ സംവിധായകന്‍ സച്ചി ഇനി ഓര്‍മ്മ

തൃശൂർ: മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകായായിരുന്നു അദ്ദേഹം. വെൻ്റിലേറ്റർ സഹായത്താൽ ചികിത്സയിൽ കഴിയുകയായിരുന്ന സച്ചിയുടെ തലച്ചോറിന്റെ  പ്രവർത്തനത്തിൽ കാര്യമായി പുരോഗതിയില്ലെന്ന് ആശുപത്രി വൃത്തങ്ങൾ പുറത്തുവിട്ടിരുന്നു.

Advertisement

കഴിഞ്ഞ ദിവസം സച്ചിയ്ക്ക് നടുവിന് രണ്ട് ശസ്ത്രക്രിയകള്‍ ചെയ്തിരുന്നു. ആദ്യ ശസ്ത്രക്രിയ വിജയമായിരുന്നെങ്കിലും രണ്ടാമത്തേതിനായി അനസ്‌തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ ജനിച്ച കെ.ആർ. സച്ചിദാനന്ദൻ എന്ന സച്ചി എട്ടു വർഷം ഹൈക്കോടതിയിൽ അഭിഭാഷകനായിരുന്ന ശേഷമാണ് സിനിമയിലേക്കെത്തിയത്. എഴുതിയ തിരക്കഥകളിൽ ഭൂരിഭാഗവും ഹിറ്റുകളാക്കിയ സച്ചി സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളും ബോക്സോഫീസ് ഹിറ്റുകളായിരുന്നു. അടുത്ത കാലത്ത് ദക്ഷിണേന്ത്യയിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട സിനിമകളിലൊന്നായ അയ്യപ്പനും കോശിയുമാണ് അവസാന ചിത്രം. പ്രമേയത്തിലും അവതരണത്തിലും പുലർത്തിയ വ്യത്യസ്തതയാണ് സച്ചി ചിത്രങ്ങളുടെ പ്രത്യേകത. പ്രണയവും പകയും നർമവും പ്രതികാരവുമൊക്കെ വ്യത്യസ്ത ഭാവങ്ങളിൽ ആ സിനിമകളിൽ പ്രത്യക്ഷപ്പെട്ടു.

കോളജ് പഠനകാലത്ത് ഫിലിം സൊസൈറ്റിയിലും നാടക പ്രവർത്തനങ്ങളിലും സജീവമായിരുന്നു. മുപ്പതോളം അമച്വർ നാടകങ്ങൾ സംവിധാനം ചെയ്ത സച്ചി, നൂറോളം വേദികളിൽ നടനായിട്ടുമുണ്ട്. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂറ്റിൽ സിനിമ പഠിക്കാനായിരുന്നു ആഗ്രഹമെങ്കിലും കുടുംബത്തിന്റെ അനുവാദമില്ലാത്തതിനാൽ നടന്നില്ല. നിയമo പഠിച്ച ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തു. അക്കാലത്താണ് സേതുവുമായി അടുപ്പമുണ്ടായതും ഒരുമിച്ച് സിനിമ ചെയ്യാൻ പദ്ധതിയിട്ടതും, 2007 ൽ പൃഥ്വിരാജ് ചിത്രം ചോക്കലേറ്റിന് സുഹൃത്ത് സേതുവുമായി ചേർന്ന് തിരക്കഥയെഴുതിയാണ് സിനിമയിലേക്കെത്തിയത്. ഷാഫി സംവിധാനം ചെയ്ത ചിത്രം സൂപ്പർഹിറ്റായിരുന്നു. തുടർന്നുവന്ന റോബിൻ ഹുഡ്, മേക്കപ്പ് മാൻ, സീനിയേഴ്സ് എന്നീ ചിത്രങ്ങളും വിജയമായിരുന്നു. ഡബിൾസ് എന്ന ചിത്രത്തിനു ശേഷം 2012 ൽ സേതുവുമായി പിരിഞ്ഞു.

സച്ചി തനിയെ തിരക്കഥയൊരുക്കിയ ആദ്യചിത്രo റൺ ബേബി റൺ 2012 ൽ ചേട്ടായീസ് എന്ന സിനിമയുടെ നിർമാണത്തിൽ പങ്കാളിയായി. 2015 ൽ പുറത്തുവന്ന അനാർക്കലിയിലൂടെയാ‌ണ് സംവിധായകനായത്. പൃഥ്വിരാജ് നായകനായ പ്രണയചിത്രം വൻഹിറ്റായിരുന്നു. 2017 ൽ അരുൺ ഗോപിക്കു വേണ്ടി എഴുതിയ ദിലീപ് ചിത്രം രാമലീലയും വിജയമായി. ദിലീപിന്റെ ജയിൽവാസത്തിനു ശേഷം റിലീസ് ചെയ്ത ആദ്യ ചിത്രമെന്ന നിലയിൽ വാർത്തകളിൽ നിറഞ്ഞ രാമലീല പ്രേക്ഷകപ്രശംസയും നേടി.2019 ൽ ജീൻപോൾ ലാൽ സംവിധാനം ചെയ്ത ഡ്രൈവിങ് ലൈസൻസിനു തിരക്കഥയൊരുക്കി ചിത്രം വൻവിജയമായിരുന്നു. തുടർന്ന് സച്ചിയുടെ രണ്ടാം സംവിധാനസംരംഭം അയ്യപ്പനും കോശിയും പ്രേക്ഷകരുടെയും നിരൂപകരുടെയും കയ്യടി നേടി. ബിജുമേനോനും പൃഥ്വിരാജും ടൈറ്റിൽ റോളുകളിലെത്തിയ ചിത്രം മറ്റു ഭാഷകളിൽ റീമേക്കിന് ഒരുങ്ങുന്നതും വലിയ വാർത്തയായിരുന്നു.

Advertisment
Advertisment
- Advertisment -

Most Popular

കുവൈത്തിൽ മലയാളി യുവാവ്‌ ഹൃദയാഘാതം മൂലം മരണമടഞ്ഞു

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ മലയാളി യുവാവ്‌ ഹൃദയാഘാതം മൂലം മരണമടഞ്ഞു. കണ്ണൂർ കൊക്കാനം കരിവെള്ളൂര്‍ സ്വദേശി ഷൈജു (37) ആണു ഇന്ന്  മരണമടഞ്ഞത്‌. മൃതദേഹം നാട്ടിലേക്ക്‌ കൊണ്ട്‌ പോകുന്നതിനുള്ള നടപടി ക്രമങ്ങൾ...

തൃശൂര്‍ വിയ്യൂരിലെ അതിസുരക്ഷാ ജയിലില്‍ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് കോടതി

കോഴിക്കോട് : തൃശൂര്‍ വിയ്യൂരിലെ അതിസുരക്ഷാ ജയിലില്‍ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് കോടതി. കളമശേരി ബസ് കത്തിക്കല്‍ കേസില്‍ കുറ്റാരോപിതനായ പറവൂര്‍ സ്വദേശി അനൂപ് നല്‍കിയ പരാതിയിലാണ് കൊച്ചി എന്‍ഐഎ കോടതിയുടെ കണ്ടെത്തല്‍....

സൗദിയില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

സൗദി : സൗദിയില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. എറണാകുളം പല്ലാരിമംഗലം വെയ്റ്റിങ്​ ഷെഡിന് സമീപം താമസിക്കുന്ന പെരുമ്പന്‍ചാലില്‍ ഷഫീഖ് (34) ആണ്​ മരിച്ചത്​. വ്യാഴാഴ്ച പുലര്‍ച്ചെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്...

കോ​വി​ഡ്‌ ; വി​ദ്യാ​രം​ഭം ഇ​ക്കു​റി വീ​ടു​ക​ളി​ല്‍ ത​ന്നെ ന​ട​ത്തു​ന്ന​താ​ണ് ഉ​ചി​തമെന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​ന്റെ  പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​ദ്യാ​രം​ഭം ഇ​ക്കു​റി വീ​ടു​ക​ളി​ല്‍ ത​ന്നെ ന​ട​ത്തു​ന്ന​താ​ണ് ഉചി​ത​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. വീടുകളില്‍ ആണെങ്കിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിങ്കളാഴ്‌ചയാണ് വിദ്യാരംഭം. സാധാരണ ക്ഷേത്രങ്ങളില്‍ നടക്കുന്നതു...

Recent Comments