Saturday, April 20, 2024 7:49 am

ബില്‍ അടയ്ക്കാത്തതിനാല്‍ വൈദ്യുതി വിച്ഛേദിക്കില്ല ; മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വൈദ്യുതി ബില്ലിനെക്കുറിച്ച്‌ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പിശകുകള്‍ വന്നിട്ടുണ്ടെങ്കില്‍ അത് തിരുത്താനും അന്വേഷിക്കാനും വൈദ്യുതി ബോര്‍ഡിനോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒന്നിച്ച്‌ തുക അടയ്ക്കുന്നതിന് ബുദ്ധിമുട്ടുള്ളവര്‍ക്ക് തവണകളായി അടയ്ക്കാന്‍ അവസരം ഉണ്ടാക്കും. അടയ്ക്കാത്തതിനാല്‍ വൈദ്യുതി വിച്ഛേദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Lok Sabha Elections 2024 - Kerala

ലോക്ഡൗണ്‍ മൂലം റീഡിങ് എടുക്കാന്‍ സാധിക്കാത്തതിനാല്‍ നാല് മാസത്തെ തുക ഒന്നിച്ചാണ് കൊടുത്തത്. വലിയ തുക വന്നതോടെ പരാതികള്‍ വന്നു. താരിഫില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. പരാതികള്‍ വരുന്ന സാഹചര്യത്തില്‍ വൈദ്യുതി ബോര്‍ഡിനോട് പരിഹാരം കണ്ടെത്താന്‍ നിര്‍ദേശിച്ചു. ഒന്നിച്ചു തുക അടയ്ക്കാന്‍ പ്രയാസമുള്ളവര്‍ക്ക് തവണയായി അടക്കാം. ബില്‍ അടയ്ക്കാത്തതിനാല്‍ വൈദ്യുതി വിച്ഛേദിക്കില്ല.

സാധാരണ നിലയില്‍ത്തന്നെ വൈദ്യുതി ഉപഭോഗം വര്‍ധിക്കുന്ന സമയമാണ് ഫെബ്രുവരി-മെയ് കാലം. ഇത്തവണ ലോക്ക്ഡൗണ് കൂടി ആയതിനാല്‍ കുടുംബാംഗങ്ങളെല്ലാം വീടുകളിലായിരുന്നു. വൈദ്യുതി ഉപഭോഗം വലിയ തോതില്‍ വര്‍ധിച്ചു. ലോക്ഡൗണ്‍ മൂലം  റീഡിങ് എടുക്കാന്‍ കഴിയാതിരുന്നതിനാല്‍ നാലുമാസത്തെ ബില്ലാണ് ഒന്നിച്ചു കൊടുത്തത്. അതോടെ ബില്‍ തുക കണ്ട് പലരും അമ്പരന്നു. പ്രതിഷേധവും വന്നു.

താരീഫ് ഘടനയിലോ വൈദ്യുതി നിരക്കുകളിലോ യാതൊരു വ്യത്യാസവും ഇപ്പോള്‍ വരുത്തിയിട്ടില്ല. എങ്കില്‍ക്കൂടി പരാതികല്‍  ഉയര്‍ന്ന സാഹചര്യത്തില്‍ അവ പരിശോധിക്കാനും പിശകുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ തിരുത്താനും വൈദ്യുതി ബോര്‍ഡിനോട് പരാതി ശ്രദ്ധയില്‍ വന്നപ്പോള്‍ തന്നെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ബോര്‍ഡ് ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. ഒന്നിച്ച്‌ തുക അടക്കുന്നതിന് പ്രയാസമുള്ളവര്‍ക്ക് തവണ അനുവദിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ബില്ലടച്ചില്ല എന്ന കാരണത്താല്‍ ആരുടേയും വൈദ്യുതി ബന്ധം വിഛേദിക്കേണ്ടതില്ല എന്നും തീരുമാനിച്ചു.

വൈദ്യുതി ഉപഭോഗം വര്‍ദ്ധിച്ചത് സ്വാഭാവികമായി സംഭവിച്ചതാണെങ്കിലും കുറഞ്ഞ ഉപഭോഗം മാത്രമുണ്ടായിരുന്നവരും സൗജന്യങ്ങള്‍ക്ക് അര്‍ഹത ഉണ്ടായിരുന്നവരുമായ ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന ബില്ല് വന്നത് പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് ചില പ്രധാന തീരുമാനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച്‌ വൈദ്യുതി ബോര്‍ഡ് എടുത്തത്.

40 യൂണിറ്റു വരെ ഉപയോഗിക്കുന്ന 500 വാട്ടില്‍ താഴെ കണക്ടഡ് ലോഡ് ഉള്ളവര്‍ക്ക് വൈദ്യുതി സൗജന്യമാണ്. ഈ വിഭാഗത്തിന് ഇപ്പോള്‍ ഉപയോഗിച്ച വൈദ്യുതിയുടെ അളവ് കണക്കിലെടുക്കാതെ തന്നെ സൗജന്യം അനുവദിക്കും.

പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 1000 വാട്ടില്‍ താഴെ കണക്ടഡ് ലോഡ് ഉള്ളവര്‍ക്ക് യൂണിറ്റിന് 1.50 രൂപയാണ് നിരക്ക്. ഈ വിഭാഗത്തില്‍ പെട്ട ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഉണ്ടായ ഉപഭോഗം എത്ര യൂണിറ്റായാലും 1.50 രൂപ എന്ന നിരക്കില്‍ തന്നെ ബില്ല് കണക്കാക്കും.

പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ഇത്തവണ അധിക ഉപഭോഗംമൂലം ഉണ്ടായ ബില്‍തുക വര്‍ദ്ധനവിന്റെ പകുതി സബ്സിഡി നല്കും. പ്രതിമാസം 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ഇത്തവണ അധിക ഉപഭോഗംമൂലം ഉണ്ടായ ബില്‍ തുകയുടെ വര്‍ദ്ധനവിന്റെ 30 ശതമാനം സബ്സിഡി അനുവദിക്കും.

പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് അധിക ഉപഭോഗംമൂലം ഉണ്ടായ ബില്‍ തുകയുടെ വര്‍ദ്ധനവിന്റെ 25 ശതമാനമായിരിക്കും സബ്സിഡി. പ്രതിമാസം 150 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന മുഴുവന് ഉപഭോക്താക്കള്‍ക്കും അധിക ഉപഭോഗംമൂലം ഉണ്ടായിട്ടുള്ള വര്‍ദ്ധനവിന്റെ 20 ശതമാനം സബ്സിഡി നല്കും.

ലോക്ക്ഡൗണ് കാലയളവിലെ വൈദ്യുതി ബില്‍അടക്കാന്‍ 3 തവണകള്‍ അനുവദിച്ചിരുന്നു. ഇത് 5 തവണകള്‍ വരെ അനുവദിക്കും. ഈ നടപടികളുടെ ഭാഗമായി വൈദ്യുതി ബോര്‍ഡിന് 200 കോടിയോളം രൂപയുടെ അധിക ബാദ്ധ്യത ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇതിന്റെ ഗുണം 90 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

യു.എന്നിൽ പലസ്തീന് പൂർണാംഗത്വമില്ല

0
യു.എൻ: ഐക്യരാഷ്ട്രസഭയിൽ പലസ്തീന് സമ്പൂർണരാഷ്ട്രപദവി നൽകുന്നതിനുള്ള പ്രമേയം യു.എസ്. വീറ്റോ ചെയ്തു....

യു.എ.ഇ.യിൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത

0
ദുബായ്: യു.എ.ഇ.യിൽ അടുത്ത തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വീണ്ടും മഴ ശക്തി...

രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെ തുടര്‍ന്ന് കോട്ടയത്ത് എല്‍.ഡി.എഫ് – യു.ഡി.എഫ് വാക്‌പോര്

0
കോട്ടയം: രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെ തുടര്‍ന്ന് കോട്ടയത്ത് എല്‍.ഡി.എഫ്- യു.ഡി.എഫ് വാക്ക്...

തൃശ്ശൂര്‍ പൂരം പുനരാരംഭിക്കാൻ ധാരണ ; വെടിക്കെട്ട് ഉടൻ

0
തൃശ്ശൂര്‍ : പോലീസുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച തൃശ്ശൂര്‍ പൂരം വെടിക്കെട്ട് ഉടൻ...