ഡാനിക്കുട്ടി ഡേവിഡിന്റെ സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കേരള മുൻ വോളിബോൾ ക്യാപ്റ്റൻ പത്തനംതിട്ട കുമ്പഴ മല്ലശ്ശേരി  നെടിയവിളയിൽ ഡാനിക്കുട്ടി ഡേവിഡിന്റെ  സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ നടന്നു. മൃതദേഹം രാവിലെ പതിനൊന്ന് മണി മുതൽ 12.30 വരെ മല്ലശേരി വൈ എം സി എ ഹാളിൽ പൊതുദർശനത്തിന് വെച്ചശേഷം ഉച്ചയ്ക്ക് രണ്ട് മണിയോടെ  ബഥേൽ മർത്തോമ്മാ പള്ളിയിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തി.

അടൂർ പ്രകാശ് എം പി, ആന്റോ  ആന്റണി എം പി, എം.എൽ.എമാരായ കെ യു ജനീഷ് കുമാർ, വീണ ജോർജ്ജ്, രാജു എബ്രഹാം, മുഖ്യമന്ത്രിക്ക് വേണ്ടിയും ജില്ലാ ഭരണകൂടത്തിന് വേണ്ടിയും പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹ്, വോളിബോൾ ജില്ലാ ഘടകത്തിന് വേണ്ടി അബ്ദുൾ റസാക്ക് , രാജീവ് മലയാലപ്പുഴ, സി പി എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, പി മോഹൻരാജ്, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  റോബിൻ പീറ്റർ, കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എം രജനി, വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ്, പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം പ്രതിനിധികൾ, സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രതിനിധികൾ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.

കരൾ രോഗ ബാധയെ തുടർന്ന് രണ്ടാഴ്ച്ചയായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. എൺപതുകളിലും തൊണ്ണൂറുകളുടെ തുടക്കത്തിലും കേരള വോളിബോളിൽ നിറഞ്ഞിരുന്ന താരമായിരുന്നു. ടൈറ്റാനിയത്തിനും കേരളത്തിനും വേണ്ടി പലവട്ടം ജേഴ്സി അണിഞ്ഞു. കോഴഞ്ചേരി സെന്റ്  തോമസ് കോളേജ് ടീമിലൂടെയായിരുന്നു വോളിബോൾ ജീവിതത്തിന്റെ  തുടക്കം. ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പുകളിൽ 11 തവണ കളിച്ചു. 1981 – 82 മുതൽ 93-93 വരെ.1981- 82ൽ വാറങ്കലിൽ നടന്ന ഇൻ്റർവാഴ്‌വസിറ്റി വോളിബോളിൽ കേരള സർവ്വകലാശാല ജേതാക്കളായപ്പോൾ ഡാനിക്കുട്ടി ആയിരുന്നു ക്യാപ്റ്റൻ. പിന്നീട് കേരള സീനിയർ ടീമിലെ സ്ഥിരം സാന്നിധ്യം ഉറപ്പിച്ചു. 1985ൽ ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ  ക്യാപ്റ്റനായിരുന്നു. അതേ വർഷം ഡൽഹി സ്വർണ്ണം നേടിയ കേരള ടീമിൽ ഡാനിക്കുട്ടിയുമുണ്ടായിരുന്നു.1992 -93 ൽ ടൈറ്റാനിയം ഫെഡറേഷൻ കപ്പ് നേടി മികച്ച താരമായി. 17 ദിവസം മാത്രമേ ആയുള്ളു ടൈറ്റാനിയത്തിൽ നിന്ന് വിരമിച്ചിട്ട്.  ഭാര്യ – ആശിയമ്മ, മക്കൾ – ബിനീഷ് ഡാനിയേൽ , ആനിഷ് ഡാനിയേൽ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...