Monday, April 7, 2025 5:33 pm

മഞ്ചേശ്വരം എം.എല്‍.എ കമറുദ്ദീനെതിരായ സാമ്പത്തിക തട്ടിപ്പുകേസ് ക്രൈം ബ്രാഞ്ചിന്

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ് : മഞ്ചേശ്വരം എം.എല്‍.എയും മുസ്ലിം ലീഗ് നേതാവുമായ എം.സി. കമറുദ്ദീനെതിരായ സാമ്പത്തിക തട്ടിപ്പുകേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സതീഷ് കുമാറാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.
ചെക്ക് കേസും, ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ നിക്ഷേപിച്ച പണം തിരികെ ചോദിച്ചപ്പോള്‍ 78 ലക്ഷം രൂപയുടെ ചെക്ക് നല്‍കി മടങ്ങിയ കേസിലും എം.എല്‍.എയ്ക്കും ഡയറക്ടറായിരുന്ന പൂക്കോയ തങ്ങള്‍ക്കും ഹോസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സമന്‍സ് അയച്ചു.

കള്ളാര്‍ സ്വദേശികളായ സുബീറും അഷറഫും ആണ് ഫാഷന്‍ ഗോള്‍ഡില്‍ നിക്ഷേപം നടത്തിയത്. മുസ്ലിം ലീഗ് അനുഭാവികളായ ഇരുവരും ജ്വല്ലറി തുടങ്ങിയ ഉടന്‍ പലപ്പോഴായി 98 ലക്ഷം രൂപ നിക്ഷേപിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടപ്പോള്‍ ഇതില്‍ 20 ലക്ഷം തിരികെ വാങ്ങി. ജ്വല്ലറി അടച്ചു പൂട്ടിയതോടെ പണം തിരിച്ചു ചോദിച്ചപ്പോള്‍ അഞ്ച് വണ്ടി ചെക്കുകളാണ് രണ്ടുപേര്‍ക്കുമായി ജ്വല്ലറിയുടെ പേരില്‍ നല്‍കിയത്.

സുബീര്‍ ഹൊസ്ദുര്‍ഗ് സബ് കോടതിയില്‍ മണി സ്യൂട്ടും ഫയല്‍ ചെയ്തിട്ടുണ്ട്. ജ്വല്ലറിയില്‍ നിക്ഷേപം നടത്തിയ ഏഴുപേര്‍ ഇതിനോടകം കാസര്‍കോട് ചന്തേര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വഞ്ചനാകുറ്റത്തിന് കേസ് എടുത്ത് അന്വേഷണം നടന്നു വരുകയുമാണ്. വിവാദമായ തൃക്കരിപ്പൂരിലെ വഖഫ് ഭൂമി ഇടപാടില്‍ ആരോപിതരാണ് എം.സി.കമറുദ്ദീനും  ടി.കെ.പൂക്കോയ തങ്ങളും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രാജ്യത്ത് പാചക വാതകവില കൂട്ടി കേന്ദ്ര സർക്കാർ

0
കൊച്ചി: രാജ്യത്ത് പാചക വാതകവില കൂട്ടി കേന്ദ്ര സർക്കാർ. സിലിണ്ടറിന് 50...

സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ജി. സുധാകരൻ

0
ആലപ്പുഴ: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം നേതാവും മുൻ മന്ത്രിയുമായ...

ഇടതുപക്ഷ സര്‍ക്കാര്‍ സാധാരണ ജനങ്ങളുടെ ജീവിതം വഴിമുട്ടിക്കുന്നു : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട: സാധാരണ ജനങ്ങളുടെ ജീവിതം വഴിമുട്ടിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇടതുപക്ഷ സര്‍ക്കാര്‍ തുടര്‍ന്നുവരുന്നതെന്ന്...

പെരുമ്പാവൂരിൽ മത്സ്യ വില്പന സ്റ്റാളിന്‍റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയ ബംഗാൾ സ്വദേശി പിടിയിൽ

0
എറണാകുളം: പെരുമ്പാവൂരിൽ മത്സ്യ വില്പന സ്റ്റാളിന്റെ മറവിൽ കഞ്ചാവ് കച്ചവടം. ഏഴര...