ഫ്‌ലോറിഡ: മക്‌ഡൊണാള്‍ഡിന്റെ ചിക്കന്‍ നഗറ്റ് കാലില്‍ വീണതിനെത്തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റതിന് എട്ട് വയസ്സുകാരിക്ക് നഷ്ടപരിഹാരം ലഭിച്ചു. ഫ്‌ലോറിഡയിലായിരുന്നു സംഭവം നടന്നത്. 800,000 ഡോളറാണ് നഷ്ടപരിഹാരമായി ലഭിച്ചത്. ‘ചൂടുള്ള’ നഗറ്റ് പ്രായപൂര്‍ത്തിയാകാത്ത ഒലീവിയ കാരബല്ലോയുടെ കാലില്‍ വീഴുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം 15 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടെന്ന്. ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 2019 ല്‍ ഒലീവിയയ്ക്ക് നാല് വയസ്സുള്ളപ്പോഴാണ് സംഭവം നടന്നത്.
ഫ്‌ലോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയ്ലിനടുത്തുള്ള ടമാരാക്കിലെ മക്ഡൊണാള്‍ഡ് ഡ്രൈവ്-ത്രൂവില്‍ കാറിലിരുന്ന് ഭക്ഷണം തുറന്നപ്പോള്‍ ചിക്കന്‍ നഗറ്റ് കാലില്‍ വീണു. പൊള്ളലേറ്റ പാട് ഇപ്പോഴും പെണ്‍കുട്ടിയുടെ കാലില്‍ അവശേഷിക്കുന്നുണ്ട്. ഒലീവിയ അനുഭവിച്ച വേദനയും കഷ്ടപ്പാടും മാനസിക വ്യഥയും കണക്കിലെടുത്താണ് നഷ്ടപരിഹാരം നല്‍കി. നഷ്ടപരിഹാരത്തില്‍ കഴിഞ്ഞ നാല് വര്‍ഷത്തിലെ 400,000 ഡോളറും ഭാവിയിലേക്കുള്ള 400,000 ഡോളറും ഉള്‍പ്പെടുന്നു.