ഭക്ഷണത്തിൽ നിന്ന് പൊള്ളലേറ്റു ; എട്ട് വയസുകാരിക്ക് 6.5 കോടി നഷ്ടപരിഹാരം നൽകി മക്‌ഡൊണാൾഡ്

For full experience, Download our mobile application:
Get it on Google Play

ഫ്‌ലോറിഡ: മക്‌ഡൊണാള്‍ഡിന്റെ ചിക്കന്‍ നഗറ്റ് കാലില്‍ വീണതിനെത്തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റതിന് എട്ട് വയസ്സുകാരിക്ക് നഷ്ടപരിഹാരം ലഭിച്ചു. ഫ്‌ലോറിഡയിലായിരുന്നു സംഭവം നടന്നത്. 800,000 ഡോളറാണ് നഷ്ടപരിഹാരമായി ലഭിച്ചത്. ‘ചൂടുള്ള’ നഗറ്റ് പ്രായപൂര്‍ത്തിയാകാത്ത ഒലീവിയ കാരബല്ലോയുടെ കാലില്‍ വീഴുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം 15 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടെന്ന്. ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 2019 ല്‍ ഒലീവിയയ്ക്ക് നാല് വയസ്സുള്ളപ്പോഴാണ് സംഭവം നടന്നത്.

ഫ്‌ലോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയ്ലിനടുത്തുള്ള ടമാരാക്കിലെ മക്ഡൊണാള്‍ഡ് ഡ്രൈവ്-ത്രൂവില്‍ കാറിലിരുന്ന് ഭക്ഷണം തുറന്നപ്പോള്‍ ചിക്കന്‍ നഗറ്റ് കാലില്‍ വീണു. പൊള്ളലേറ്റ പാട് ഇപ്പോഴും പെണ്‍കുട്ടിയുടെ കാലില്‍ അവശേഷിക്കുന്നുണ്ട്. ഒലീവിയ അനുഭവിച്ച വേദനയും കഷ്ടപ്പാടും മാനസിക വ്യഥയും കണക്കിലെടുത്താണ് നഷ്ടപരിഹാരം നല്‍കി. നഷ്ടപരിഹാരത്തില്‍ കഴിഞ്ഞ നാല് വര്‍ഷത്തിലെ 400,000 ഡോളറും ഭാവിയിലേക്കുള്ള 400,000 ഡോളറും ഉള്‍പ്പെടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാങ്ക് ലിസ്റ്റ് കാലാവധി നീട്ടൽ ശുപാർശ പിഎസ്‍സിക്ക് കൈമാറാതെ സർക്കാർ

0
തിരുവനന്തപുരം: പിഎസ്‍‍സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭാ...

വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ മാധ്യമപ്രവർത്തകയും ബിഗ് ടിവി അവതാരകയുമായ അപർണ കുറുപ്പിനെതിരെ കേസ്

0
കൊച്ചി: ചാനൽ ചർച്ചക്കിടെ വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ മാധ്യമപ്രവർത്തകയും ബിഗ്...

കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് `സ്പൈഡർ സാബു’ പിടിയിൽ

0
തൃശൂർ: തൃശൂരിൽ കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് സാബു പിടിയിൽ. കൊടുങ്ങല്ലൂർ...

മാവേലിക്കരയിൽ ഒന്നര വയസ്സുകാരൻ വെള്ളത്തിൽ വീണ് മരിച്ചു

0
മാവേലിക്കര: മാവേലിക്കരയിൽ ഒന്നര വയസ്സുകാരൻ വെള്ളത്തിൽ വീണ് മരിച്ചു. തെക്കേക്കര...