കൊച്ചി : കാക്കനാട് നിയമ വിദ്യാർത്ഥിയുടെ വീട്ടിൽ നിന്ന് എംഡിഎംഎ പിടിച്ചെടുത്തു. ന്യൂയർ പാർട്ടിക്കായി വിശാഖപട്ടണത്തു നിന്നും കൊണ്ടുവന്ന ഹാഷിഷ് ഓയിലുമായി ഇന്നലെ പിടിയിലായ എൽഎൽബി വിദ്യാർത്ഥിയുടെ വീട്ടിൽ നിന്നാണ് എംഡിഎംഎയും കണ്ടെടുത്തത്. 11 ഗ്രാം എംഡിഎംഎയാണ് തൃക്കാക്കര പോലീസ് പിടിച്ചെടുത്തത്.
കാക്കനാട് സ്വദേശി മുഹമ്മദിന്റെ ( 23) പക്കൽ നിന്നുമാണ് രണ്ട് കിലോ ഹാഷിഷ് ഓയിലാണ് ഇന്നലെ പിടികൂടിയത്. ബെംഗളൂരിൽ എൽഎൽബി വിദ്യാർത്ഥിയാണ് ഇയാൾ. ബംഗളൂരില്‍ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന ബസിലൂടെയാണ് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമിച്ചത്. ഇയാൾ കടത്ത് സംഘത്തിലെ ഒരു കണ്ണി മാത്രമാണെന്നും കൂടുതൽ പേർ പിടിയിലാകാനുണ്ടെന്നുമാണ് പോലീസ് പറയുന്നത്.
അങ്കമാലി പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇടപ്പള്ളിയില്‍ വെച്ച് മറ്റൊരാള്‍ക്ക് കൈമാറാന്‍ മാത്രമെ നിര്‍ദ്ദേശമുണ്ടായിരുന്നുള്ളുവെന്നാണ് മുഹമ്മദ് പോലീസിന് നല്‍കിയ മൊഴി. മുഹമ്മദിന്‍റെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി.