സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്തരുതെന്ന് വാദിച്ച്‌ രാഹുല്‍ ഈശ്വര്‍ ; പുരുഷന്മാരുടെ വിവാഹ പ്രായം കൂടി 18 ആക്കണം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്തരുതെന്ന് വാദിച്ച്‌ രാഹുല്‍ ഈശ്വര്‍. കുടുംബ സങ്കല്‍പ്പം തകരരുതെന്ന് ആഗ്രഹിക്കുന്നവര്‍ വിവാഹ പ്രായം ഉയര്‍ത്തുന്നതിനെ എതിര്‍ക്കുന്നുവെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. പുരുഷന്മാരുടെ വിവാഹ പ്രായം കൂടി 18 ആക്കി പരിമിതപ്പെടുത്തണമെന്നാണ് തന്റെ അഭിപ്രായമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. വിവിധ കമ്മീഷനുകളുടെ പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ വാദം. ഇത് കൂടാതെ യൂണിഫോം സിവില്‍ കോഡ് രാജ്യത്തെ തകര്‍ക്കുമെന്നും രാഹുല്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ അഭിപ്രായപ്പെട്ടു. വിവാഹ പ്രായം ഉയര്‍ത്തുന്നതിന് പകരം വിവാഹത്തിന് മുമ്പ് ക്രിസ്ത്യന്‍ മാതൃകയില്‍ ക്ലാസുകള്‍ നല്‍കണമെന്നും രാഹുല്‍ മുസ്ലീം ലീഗിന്റെ നിലപാടിനെ അനുകൂലിച്ചുകൊണ്ട് വ്യക്തമാക്കി.

അതിനാല്‍ സര്‍ക്കാര്‍ വെറുതെ വിവാഹത്തില്‍ കൈകടത്തരുതെന്നും രാഹുല്‍ പറഞ്ഞു. നേരത്തെ ആനി രാജയും വൃന്ദാകാരാട്ടും വിവാഹപ്രായം ഉയര്‍ത്തുന്നതിനെതിരെ രംഗത്ത് വന്നിരുന്നു. ഇത് കൂടാതെ മുന്‍ മന്ത്രി കെകെ ശൈലജയും സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിനെതിരെ രംഗത്തുവന്നു. പ്രായപൂര്‍ത്തി ആകുന്നതോടെ സ്വന്തം കാര്യത്തില്‍ തീരുമാനം എടുക്കാന്‍ പ്രാപ്തിയുള്ളവരാകും. അതിനാല്‍ വിവാഹപ്രായം 21 ആക്കേണ്ടതില്ലെന്നും ശൈലജ കോഴിക്കോട് നടന്ന പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...