ജാര്‍ഖണ്ഡ് : ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ നിരോധിച്ച് ജാര്‍ഖണ്ഡ് നിയമസഭ ബില്‍ പാസാക്കി. ബിജെപി അംഗങ്ങളുടെ ശക്തമായ എതിര്‍പ്പിനിടെയാണ് ബില്‍ പാസാക്കിയത്. ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് പരമാവധി ജീവപര്യന്തം തടവും 25 ലക്ഷം രൂപ വരെ പിഴയുമാണ് ബില്ലില്‍ പറയുന്നത്. ആള്‍ക്കൂട്ടക്കൊലകള്‍ നിരോധിച്ചുകൊണ്ട് നിയമം കൊണ്ടുവരുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ജാര്‍ഖണ്ഡ്. പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ് നേരത്തെ നിയമം പാസാക്കിയത്. ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കാനും ആള്‍ക്കൂട്ടക്കൊലകള്‍ ഇല്ലാതാക്കാനുമാണ് നിയമം കൊണ്ടുവരുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ നിരോധിച്ച് ജാര്‍ഖണ്ഡ് നിയമസഭ ബില്‍ പാസാക്കി
RECENT NEWS
Advertisment