കോഴിക്കോട് : മാങ്കാവ് പൊക്കുന്നിൽ എം.ഡി.എം.എ. (മെത്താലിൻ ഡയോക്സി മെത്താ ഫൈറ്റമിൻ) മയക്കുമരുന്നുമായി നാല് യുവാക്കൾ പിടിയിൽ. പൊക്കുന്ന് സ്വദേശികളായ മീൻ പാലോടിപറമ്പ് റംഷീദ് (20), വെട്ടുകാട്ടിൽ മുഹമ്മദ് മാലിക്ക് (27) തിരുവണ്ണൂർ സ്വദശി ഫാഹിദ് (29), ചക്കുകടവ് സ്വദേശി മുഹമ്മദ് അൻസാരി (28) എന്നിവരാണ് 7.5 ഗ്രാം മയക്കുമരുന്നുമായി പിടിയിലായത്.
ഇവർക്ക് മയക്കുമരുന്ന് എത്തിച്ചവരെയും ഇത് ഉപയോഗിക്കുന്നവരെക്കുറിച്ചും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും കസബ സി.ഐ. യു. ഷാജഹാൻ പറഞ്ഞു. കസബ സ്റ്റേഷനിലെ എ.എസ്.ഐ. സാജൻ പുതിയോട്ടിൽ, എസ്.സി.പി.ഒ. മനോജ്, ജി. ചന്ദ്രൻ, സി.പി.ഒ. വിഷ്ണു, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങൾ എ.എസ്.ഐ. മുഹമ്മദ് ഷാഫി, എം. സജി, എസ്.സി.പി.ഒ. കെ. അഖിലേഷ്, ജോമോൻ, സി.പി.ഒ. എം. ജിനേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.