കാഞ്ഞങ്ങാട് : ബംഗളൂരുവില്‍ നിന്ന് കാഞ്ഞങ്ങാട്ടെത്തിച്ച 200 ഗ്രാം എം.ഡി.എം.എ. എക്‌സൈസ് ഉദ്യോഗസഥര്‍ പിടിച്ചു. ഒരാള്‍ അറസ്റ്റില്‍. കിനാനൂര്‍ കൂവാറ്റയിലെ വി.രഞ്ജിത്തി (32) നെയാണ് അറസ്റ്റ് ചെയ്തത്. ഗ്രാമൊന്നിന് 5000 രൂപവരെ വില ഈടാക്കിയാണ് ഇത് വില്‍ക്കുന്നതെന്ന് പ്രതി മൊഴി നല്‍കിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്സ്മെന്‍റ് ആന്‍ഡ് ആന്‍റി നര്‍കോട്ടിക് സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ജി.വിനോദ്, പ്രിവന്‍റിവ് ഓഫീസര്‍മാരായ സി.കെ.അഷറഫ്, കെ.സുരേഷ്ബാബു, എന്‍.വി.സുധീന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എ.സാജന്‍, സി.അജീഷ്, കെ.ആര്‍.പ്രജിത്ത്, നിഷാന്ത് പി.നായര്‍, പി.മനോജ്, വി.മഞ്ജുനാഥന്‍, എല്‍.മോഹനകുമാര്‍, പി.ശൈലേഷ്‌കുമാര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ മെയ്മോള്‍ ജോണ്‍, ഡ്രൈവര്‍ പി.വി.ദിജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടിച്ചത്.