മീൽസ് ഓൺ വീൽസ് സ്വയംതൊഴിൽ പദ്ധതി കട്ടപ്പുറത്തായി ; പാഴായത് 3.84 ലക്ഷം രൂപ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ‌ആഘോഷത്തോടെ തുടങ്ങിയ മീൽസ് ഓൺ വീൽസ് സ്വയംതൊഴിൽ പദ്ധതി കട്ടപ്പുറത്തായി. സബ്സിഡി ലഭിച്ച സംരംഭകഗ്രൂപ്പ്, പദ്ധതി വിഭാവനം ചെയ്തപോലെ പ്രവർത്തനം നടത്താതെ ഉപേക്ഷിച്ചു. പാഴായത് 3.84 ലക്ഷം രൂപ. തുക സംരംഭകഗ്രൂപ്പിൽനിന്നോ കുടുംബശ്രീ ജില്ലാമിഷൻ കോഡിനേറ്ററിൽനിന്നോ ഈടാക്കണമെന്ന് സംസ്ഥാന ഓഡിറ്റ് വകുപ്പ് ശുപാർശചെയ്തു. തോട്ടപ്പുഴശ്ശേരി, ഇരവിപേരൂർ ഗ്രാമപ്പഞ്ചായത്തുകളിലെ വീടുകളിൽ തനിച്ചായവർക്ക് ഗുണനിലവാരമുള്ള ഭക്ഷണം തയ്യാറാക്കി വീടുകളിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം.

കുടുംബശ്രീയുടെ സഹായത്തോടെ ജില്ലാ പഞ്ചായത്താണ് പദ്ധതി ആവിഷ്കരിച്ചത്. ഇരുചക്രവാഹനമുള്ളതും കാറ്ററിങ് മേഖലയിൽ പരിശീലനം കിട്ടിയതുമായ സ്ത്രീകൾക്കൊരു സ്വയംതൊഴിൽ സംരംഭമായിരുന്നു ലക്ഷ്യമിട്ടത്. തോട്ടപ്പുഴശ്ശേരിയിലെ മൂന്നുസ്ത്രീകൾ അടങ്ങുന്ന രണ്ടുഗ്രൂപ്പുകളെയാണ് സി.ഡി.എസ്. തിരഞ്ഞെടുത്തത്. ഇവർ‍ പഞ്ചായത്തുമായി കരാറും ഒപ്പിട്ടു. ഒന്നാംഗ്രൂപ്പിന് 2.87 ലക്ഷം രൂപയും രണ്ടാംഗ്രൂപ്പിന് 96,852 രൂപയും നല്കി.എന്നാൽ, പദ്ധതിയുടെ നിർവഹണച്ചുമതലയുള്ള ജില്ലാമിഷൻ കോഡിനേറ്റർ ഗ്രൂപ്പുകളുമായി കരാരിൽ ഏർപ്പെടാതെ സബ്സിഡി കൈമാറി. ആഹാരം പാകംചെയ്യാൻ അടിസ്ഥാനസൗകര്യം ഒരുക്കുന്നതിനാണ് തുക വിനിയോഗിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...