അഞ്ചാം പനി : മലപ്പുറം ജില്ലയിലെ അങ്കണ്‍വാടികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: അഞ്ചാം പനി വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അംഗന്‍വാടികളിലെയും കുട്ടികള്‍ മാസ്ക് ധരിക്കണമെന്ന് നിര്‍ദേശം. അഞ്ചാം പനി ചികിത്സ വേണ്ടെന്ന വ്യാജ സന്ദേശം പ്രചരിപ്പിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ കൂടിയാണിത്. ഇത്തരം പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

നേരത്തെ തന്നെ അഞ്ചാം പനി ബാധയുടെ പശ്ചാത്തലത്തില്‍ തിരൂര്‍, മലപ്പുറം വിദ്യാഭ്യാസ ഉപജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാസ്ക് ധരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. പ്രതിരോധ കുത്തിവെയ്പ് കുറഞ്ഞ സ്ഥലങ്ങളിലാണ് അഞ്ചാം പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. വാക്സീന്‍ എടുക്കാത്തവര്‍ക്ക് ഭവന സന്ദര്‍ശനത്തിലൂടെയും മറ്റും ബോധവല്‍ക്കരണം നല്‍കുകയാണ് ആരോഗ്യവകുപ്പ്. ജില്ലയില്‍ അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ 89000 പേര്‍ കുത്തിവയ്പ് എടുത്തിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്.

പ്രതിരോധ വാക്സിനേഷനെതിരെ വ്യാപകമായി പ്രചാരണം നടക്കുന്ന സാഹചര്യത്തില്‍ കളക്ടര്‍ വിളിച്ചുചേര്‍ത്ത മത സംഘടനാ പ്രതിനിധികളുടെ യോഗം പൂര്‍ത്തിയായി. കുത്തിവയ്പ്പിനോട് ആളുകള്‍ വിമുഖത തുടരുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു യോഗം. ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 426 ആയി ഉയര്‍ന്നെന്ന് യോഗത്തില്‍ ജില്ലാ കളക്ടര്‍ അറിയിച്ചു. അഞ്ചാം പനിക്കെതിരായ വാക്സീന്‍ കുത്തിവെയ്പ്പിന് എല്ലാ പിന്തുണയും ബോധവല്‍ക്കരണവും നല്‍കുമെന്ന് മത സംഘടനാ നേതാക്കള്‍ യോഗത്തില്‍ അറിയിച്ചു. രോഗബാധ കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്ന് കളക്ടര്‍ അറിയിച്ചിട്ടുമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...