ആറന്മുള : പള്ളിയോടത്തിന് എഴുതപ്പെട്ട തച്ചുശാസ്ത്രങ്ങള്‍ ഇല്ല. ശില്പിയുടെ മനസിലാണ് അളവും കണക്കുകളും. കുടുംബങ്ങള്‍ പാര്യമ്പര്യമായി കൈമാറി പോരുന്നതാണ് പള്ളിയോടങ്ങളുടെ നിര്‍മാണ വൈദഗ്ധ്യം. ഇപ്പോള്‍ ഈ മേഖലയില്‍ ഉള്ളവരൊക്കെ പാരമ്പര്യമായി ഈ വിദ്യ അഭ്യസിച്ചവരാണ്. അനന്തശയനാകൃതിയില്‍ പണിയപ്പെടുന്ന പള്ളിയോടങ്ങളില്‍ ഭഗവാന്‍റെ സാന്നിധ്യം ഉണ്ടെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ മറ്റു നിര്‍മാണങ്ങളില്‍ വ്യത്യസ്തമായി ആത്മീയമായ ഒരു ഉപാസനയാണ് പള്ളിയോട നിര്‍മാണം. ഉളികുത്തുമ്പോള്‍ മുതല്‍ മത്സ്യ മാംസ്യാതികള്‍ വെടിഞ്ഞ് വ്രതമെടുത്ത് ചെയ്യേണ്ട ഒരു കര്‍മമാണ് പള്ളിയോട നിര്‍മാണം.
ള്ളിയോടപുരകളിൽ വെച്ച് പള്ളിയോടം പണിയാറില്. അതിനായി പ്രത്യേകം മാലിപ്പുര നിർമിക്കും. വള്ളത്തിന്‍റെ രൂപ രേഖ തയ്യാറാക്കുന്നത് കടലാസിലല്ല കലപ്പലകയിലാണ്. പലകയിൽ ഉണ്ടാക്കുന്ന ഈ രൂപ രേഖയിലാണ് മുഴുവൻ അളവുകളും കണക്കുകളും. കടലാസ്സിൽ വരച്ചാൽ കാലപ്പഴക്കം കൊണ്ട് അളവുകളും കണക്കുകളും മാറാൻ സാധ്യത ഉള്ളതിനാലാണ് പലകയിൽ വരയ്ക്കുന്നത്. കലപ്പലകയിലെ അളവുകൾ പെരുക്കി അച്ചുണ്ടാക്കയാണ് തുടർന്നുള്ള പണി.
ഓരോ പള്ളിയോടത്തിനും പ്രത്യേകം അച്ചുക്കളാണ് ഉപയോഗിക്കുന്നത്. ഒന്നിലേറെ തടികൾ കൊണ്ടാണ് അച്ചുണ്ടാക്കുന്നെ ഈ അച്ചുകളാണ് വള്ളങ്ങളുടെ ആകൃതി നിർണയിക്കുന്നത്. കുറുകെ ഉള്ള ആകൃതി നോക്കിയാൽ ചുണ്ടാൻ വള്ളങ്ങൾ ‘ ർ ‘ ആകൃതിയിൽ ആണെങ്ങിൽ പള്ളിയോടങ്ങൾ ‘ള്ള’ ആകൃതിയിലാണ് രൂപ കല്പന ചെയ്യുന്നത്. കമഴ്ത്തിവെച്ച രീതിയിലാരിക്കും ആദ്യം പള്ളിയോടം പണിയുക. നടുക്കു നിന്നും തുടങ്ങി വശങ്ങളിലേക്ക് എന്ന ക്രമത്തിലാണ് പണികൾ പുരോഗമിക്കുക.
ആദ്യം സ്ഥാപിക്കുന്ന ഏറ്റവും അടിയിലെ പലകയാണ് ‘ഏരാവ്’ അതിനോട് ചേർന്ന് വരുന്ന പലക ‘മാതാവ്’ ഇവ രണ്ടും ചേർന്ന് വരുന്ന ഭാഗത്തിന് ‘കോത്’ എന്ന് പേര് പറയും. മാതാവ് പലക കഴിഞ്ഞു വരുന്ന ഭാഗം ‘ചില്ലോരായം’ എന്നു പറയും. അതിനു ശേഷം വങ്ങു. വല്ലത്തിന്‍റെ വങ്ങു അല്ലേൽ വിളുബാണ് വങ്ങു. പള്ളിയോടത്തിന്‍റെ കെട്ടുറപ്പിനായി ഏരാവിനും മാതാവിനും കുറുകെ പടികൾക്ക് താഴെ മണിക്കാൽ എന്ന ഭാഗമുണ്ടാകും. ചില്ലോരായത്തിന്‍റെ പണികൾ പൂർത്തിയാക്കി കഴിഞ്ഞാൽ പള്ളിയോടം മലർത്തും. ചെയിൻ ബ്ലോക്ക് ഉപയോഗിച്ചാണ് മലർത്തുന്നത്. അപ്പോഴും അച്ച് അതെ പോലെ കാണും. പടികളും ഉറപ്പിച്ചു കഴിഞ്ഞേ അച്ചു അഴിച്ചു മാറ്റുകയുള്ളൂ. ഏറ്റവും ഓടിവിലാണ് അമരത്തിന്‍റെ നിർമാണം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033