കൈക്കൂലിയായി ഇറച്ചിയും ? ; നാറാണംമൂഴി ഗ്രാമപഞ്ചായത്തില്‍ അനധികൃത ഇറച്ചിക്കടകള്‍ വ്യാപകം

For full experience, Download our mobile application:
Get it on Google Play

റാന്നി : നാറാണംമൂഴി ഗ്രാമപഞ്ചായത്തില്‍ അനധികൃത ഇറച്ചിക്കടകള്‍ വ്യാപകം. പഞ്ചായത്ത് അധികൃതരുടെ മൌനസമ്മതത്തോടെയാണ് ഇവയില്‍ പലതും പ്രവര്‍ത്തിക്കുന്നത്. ജനപ്രതിനിധികളും ഇക്കാര്യത്തില്‍ തികഞ്ഞ മൌനം പാലിക്കുകയാണ്. ഉദ്യോഗസ്ഥന്മാര്‍ക്കും ചില ജനപ്രതിനിധികള്‍ക്കും ഇവിടെനിന്നും സൌജന്യമായി ഇറച്ചി നല്കുന്നതുകൊണ്ടാണ് ഇവര്‍ മൌനം പാലിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു. അത്തിക്കയം അറക്കമണ്ണില്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ഡ് സ്റ്റോറെജിന് മുമ്പില്‍ ഇറച്ചി കെട്ടിത്തൂക്കി പരസ്യമായാണ്  കച്ചവടം. പഴം, പച്ചക്കറി, കോള്‍ഡ് സ്റ്റോറെജ് നടത്തുവാനാണ് പഞ്ചായത്ത് ലൈസന്‍സ് നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇവിടെ ഇപ്പോള്‍ നടക്കുന്നത് പരസ്യമായി ഇറച്ചി കെട്ടിത്തൂക്കിയുള്ള വില്‍പ്പനയാണ്. നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഫ്രീയായി ലഭിക്കുന്ന നല്ല സ്വയമ്പന്‍ ഇറച്ചിയുടെ രുചിയില്‍ അനധികൃത ഇറച്ചിക്കച്ചവടം ചിലരൊക്കെ ബോധപൂര്‍വ്വം മറക്കുകയാണ്. നിലവില്‍ നാറാണംമൂഴി ഗ്രാമപഞ്ചായത്തിന് അറവുശാലയില്ല. എന്നാല്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഇറച്ചിക്കച്ചവടം പരസ്യമായി നടക്കുന്നുണ്ട്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിലെവിടെയും ശല്യക്കാരായ കാട്ടുപന്നിയെ വെടിവെക്കാം

0
തിരുവനന്തപുരം: കേരളത്തിലെവിടെയും ശല്യക്കാരായ കാട്ടുപന്നിയെ വെടിവെക്കാം. ചട്ടത്തിൽ ഭേദഗതി വരുത്തി ഉത്തരവിറക്കി...

മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നടന്നത് ജാതീയമായ അധിക്ഷേപമാണെന്നും വിഷയത്തിൽ പ്രധാനമന്ത്രി മാപ്പ് പറയണമെന്നും...

0
മലപ്പുറം: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നടന്നത് ജാതീയമായ...

ഡോ.ഡി സജിത് ബാബു സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറാകും

0
തിരുവനന്തപുരം: ഡോ.ഡി സജിത് ബാബു സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറാകും. കേരളം...

ചിങ്ങമാസ പൂജ ; പമ്പയിലേക്ക് പ്രത്യേക ബസ് സർവീസുകളുമായി കെഎസ്ആർടിസി

0
തിരുവനന്തപുരം: ശബരിമലയിൽ നടക്കുന്ന ചിങ്ങമാസ പൂജ, ഓണം പൂജ എന്നിവയോടനുബന്ധിച്ച് അയ്യപ്പഭക്തരുടെ...