തിരുവനന്തപുരം : ഒന്നാം പിണറായി സര്‍ക്കാരിനെ ജനങ്ങള്‍ ഉള്‍കൊണ്ട് തുടര്‍ഭരണം നേടികൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചരില്‍ മുന്‍നിരയില്‍ നിന്നത് മാധ്യമങ്ങളാണ് എന്നതില്‍ സംശയമില്ല. ലൈഫ് പദ്ധതികളും ക്ഷേമ പെന്‍ഷനും ഒരു പരിധിവരെ സര്‍ക്കാരിന് തുടര്‍ഭരണം നേടികൊടുകൊടുക്കുന്നതില്‍ പങ്കുവഹിച്ചുവെങ്കിലും കെവിഡ് പ്രതസന്ധിയിലും പ്രളയകാലത്തും മുടങ്ങാതെയുള്ള മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനങ്ങളാണ് ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന് സ്വീകാര്യത നേടികൊടുക്കുവാന്‍ കാരണം.
അക്ഷരാര്‍ത്ഥത്തില്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ സര്‍ക്കാര്‍ കൂടെയുണ്ടെന്ന ജനങ്ങളുടെ വിശ്വാസം തന്നെയാണ് പിണറായി സര്‍ക്കാരിനെ ഭൂരിപക്ഷം ജനങ്ങളും നെഞ്ചിലേറ്റുവാന്‍ കാരണം. എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യക്ഷപ്പെട്ടിട്ട് ഇന്നേക്ക് 150 ദിവസങ്ങളാണ് പിന്നിടുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്‍പതിന് ബജറ്റില്‍ ഏര്‍പ്പെടുത്തിയ നികുതിക്കെതിരെ പ്രതിപക്ഷം നിയമസഭയില്‍ ആഞ്ഞടിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രി ഏറ്റവും ഒടുവില്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്. അതിന് ശേഷം പ്രതിപക്ഷം ആരോപണങ്ങളും വിവാദങ്ങളുമായി രംഗത്തെത്തിയപ്പോള്‍ വാര്‍ത്താസമ്മേളനങ്ങളില്‍ വന്ന് കൂറ്റന്‍ ഡയലോഗുകള്‍ നിരത്തി കൈയ്യടി നേടാറുള്ള മുഖ്യന്‍ വാര്‍ത്താക്കുറിപ്പില്‍ മാത്രമായി ഒതുങ്ങി പോവുകയായണ് ചെയ്യുന്നത്. ചുരുക്കി പറഞ്ഞാല്‍ കള്ളങ്ങള്‍ വെളിച്ചത്തായപ്പോള്‍ മുഖ്യമന്ത്രിയുടെ ഒളിച്ചോട്ടം മാത്രമാണിത്.
കൊവിഡ് കാലഘട്ടത്തില്‍ സന്ധ്യ സമയങ്ങളില്‍ വാര്‍ത്താസമ്മേളനത്തില്‍ മുടങ്ങാതെ പ്രത്യക്ഷപ്പെട്ട് അന്നത്തെ കൊവിഡ് കണക്കുകളും സര്‍ക്കാര്‍ നടപടികളും മുഖ്യമന്ത്രി പങ്കുവെക്കുമായിരുന്നു. മാത്രമല്ല തുടര്‍ന്നും തനിക്കും തന്‍റെ സര്‍ക്കാരിന് നേരെ ഉയരുന്ന അപശബ്‌ദങ്ങളെ ചെറുക്കുവാനും പ്രതിരോധിക്കുവാനും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനങ്ങള്‍ ഒരു ആയുധമായി തന്നെ കണ്ടിരുന്നു. തുടര്‍ഭരണത്തിന്‍റെ ആദ്യ നാളുകളിലും മുഖ്യമന്ത്രി ഈ ശീലം ഉപേക്ഷിച്ചില്ല. ശേഷം വാര്‍ത്താസമ്മേളനങ്ങള്‍ ആഴ്‌ചകളിലേയ്‌ക്ക് മാത്രമായി ചുരുങ്ങി. പിന്നീട് വിശേഷദിവസങ്ങളില്‍ മാത്രം പിണറായി ഒരു അതിഥിയെ പോലെ തുടങ്ങി. അങ്ങനെയിരിക്കെയാണ് രാഷ്‌ട്രീയ കേരളത്തില്‍ കൈതോലപ്പായ ചില മാറ്റങ്ങള്‍ സൃഷ്‌ടിക്കുന്നതും തുടര്‍ന്ന് നിരവധി അഴിമതി ആരോപണങ്ങള്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും നേരെ വരുന്നതും. സ്വർണ്ണക്കള്ളകടത്ത്, സർവകലാശാലകളിലെ പ്രശ്നങ്ങൾ, യൂണിയൻ തെരഞ്ഞെടുപ്പുകളിലെ ആൾമാറാട്ടം, മാർക്ക് ലിസ്റ്റ് വിവാദം, വ്യാജ സർട്ടിഫിക്കറ്റ് വിവാദം, എഐ ക്യാമറ വിവാദം, കെ ഫോൺ അഴിമതി തുടങ്ങി സര്‍ക്കാരിന് പ്രതിരോധിക്കാന്‍ കഴിയാത്ത അത്ര ആരോപണങ്ങളാണ് ഒന്നിനു പിറകെ ഒന്നായി മറനീക്കി പുറത്തെത്തിയത്. ഈ സമയത്ത് മുഖ്യമന്ത്രി വിദേശപര്യടനം നടത്തി പ്രതികരണങ്ങളില്‍ നിന്നും ഓടി ഒളിച്ചു.
അഴിമതി ആരോപണങ്ങള്‍ പുറത്ത് വന്നപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രതികരണം കാത്തിരുന്ന ജനങ്ങള്‍ വെറും വിഢികളായി എന്ന് പറയുന്നത് തന്നെയാണ് വാസ്‌തവം. മുഖ്യമന്ത്രി മറുപടി പറയേണ്ടതായ നിരവധി സന്ദര്‍ഭങ്ങള്‍ ഇക്കഴിഞ്ഞ നാല് മാസത്തിനിടയില്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുവാന്‍ പ്രതിപക്ഷം വെല്ലുവിളിച്ചിട്ടും മാധ്യമങ്ങളെ പേടിച്ച് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുക തന്നെയാണ് ചെയ്‌തത്. പോലീസ് സേനയ്‌ക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിട്ടും ആഭ്യന്തര മന്ത്രികൂടിയായ മുഖ്യന്‍ മൗനം തുടര്‍ന്നു. വിദേശരാജ്യങ്ങളില്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്ത് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നടന്നില്ല.
പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കീ ബാത്തിനെ കൂടെ കൂടെ വിമര്‍ശിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടക്കം ഈ ഘട്ടത്തിലും മൗനം തുടരുന്നു. വോട്ട് നല്‍കി തുടര്‍ഭരണത്തിലേറ്റിയ ജനങ്ങളെയും കൊടിപിടിച്ച് മുദ്രാവാക്യം മുഴക്കിയ അണികളെയും കബളിപ്പിക്കുന്ന അവര്‍ക്ക് സര്‍ക്കാരിനോടുള്ള വിശ്വാസം തകര്‍ത്തു കളയുന്ന പ്രവര്‍ത്തിയാണ് കേരളത്തിന്‍റെ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഈ ഒളിച്ചോട്ടത്തിന് പിന്നില്‍ സര്‍ക്കാരിന്‍റെ ശക്തി ശയിച്ചു എന്നത് വ്യക്തമാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033