ദോഹ കരിപ്പൂർ എയർ ഇന്ത്യ വിമാനം വൈകുന്നു ; 150ലേറെ യാത്രക്കാർ ദോഹ വിമാനത്താവളത്തിൽ കുടുങ്ങി

For full experience, Download our mobile application:
Get it on Google Play

ദോഹ: ഖത്തറില്‍നിന്ന് കരിപ്പൂരിലേക്ക് വരേണ്ട എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 12.30ന് ദോഹയില്‍നിന്ന് കരിപ്പൂരിലേക്ക് പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്. 24 മണിക്കൂര്‍ കഴിഞ്ഞിട്ടും വിമാനം എപ്പോള്‍ പുറപ്പെടുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഇതോടെ 150ല്‍ ഏറെ യാത്രക്കാര്‍ ദുരിതത്തിലായി. ഞായറാഴ്ച ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ടേക്ക് ഓഫിനായി നീങ്ങിയതിന് പിന്നാലെയാണ് വിമാനം അടിയന്തരമായി നിര്‍ത്തിയിട്ടത്.

സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് യാത്ര നിര്‍ത്തിയതെന്ന് യാത്രക്കാരെ അറിയിച്ചു. തുടര്‍ന്ന് റണ്‍വേയില്‍വെച്ച് തന്നെ പരിശോധന നടത്തിയെങ്കിലും തകരാര്‍ പരിഹരിക്കാനായില്ല. രണ്ടു മണിക്കൂറോളം കൈക്കുഞ്ഞുങ്ങള്‍ ഉള്‍പ്പടെയുള്ള യാത്രക്കാര്‍ വിമാനത്തില്‍ തന്നെ ഇരുന്നു. സാങ്കേതികത്തകരാര്‍ പരിഹരിക്കാന്‍ അറ്റകുറ്റപ്പണി ആവശ്യമാണെന്ന് വ്യക്തമാക്കിയതോടെ യാത്രക്കാരെ വിമാനത്തില്‍നിന്ന് പുറത്തിറക്കി. തുടര്‍ന്ന് വൈകുന്നേരത്തോടെ വിമാനം പുറപ്പെടുമെന്ന് അറിയിപ്പ് വന്നു. എന്നാല്‍ അത് ഉണ്ടായില്ല. വിമാനത്താവളത്തില്‍ത്തന്നെ കഴിഞ്ഞ യാത്രക്കാരെ രാത്രി ഒമ്പത് മണിയോടെയാണ് ഹോട്ടലുകളിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കുള്ള ദോഹ-കോഴിക്കോട് വിമാനം പുറപ്പെട്ടെങ്കിലും ഞായറാഴ്ചയിലെ വിമാനം എപ്പോള്‍ പുറപ്പെടുമെന്ന് അറിയിപ്പൊന്നും ലഭിച്ചില്ല. യാത്രക്കാര്‍ വിമാനത്താവളത്തിലെത്തി കാത്തിരിക്കുകയാണ്. വിമാനം വൈകുന്നേരത്തോടെ പുറപ്പെടുമെന്ന് അധികൃതര്‍ യാത്രക്കാരെ അറിയിച്ചതായാണ് സൂചന.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് ആശുപത്രിയിലെത്തി പ്രസവം; കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി

0
തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് യുവതി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം....

കാവേരി തർക്കം: അഭ്യർത്ഥന മാനിച്ച് സന്ദർശനം മാറ്റിവെച്ച വിജയ്‌ക്ക് പ്രശംസയുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു: ബെംഗളൂരു സന്ദർശനം മാറ്റിവയ്ക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്...

മിന്നൽപ്രളയ മുന്നറിയിപ്പ് : പത്തനംതിട്ടയിൽ ജാഗ്രത അനൗൺസ്മെന്റ്

0
പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ...

പാല്‍ച്ചുരം റോഡ് അടച്ചു ; കണ്ണൂരില്‍നിന്നു വയനാട്ടിലേക്ക് ബദല്‍ യാത്രാ ക്രമീകരണം

0
കണ്ണൂര്‍: കനത്ത മഴയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കാരണം പാല്‍ച്ചുരം റോഡ് പൂര്‍ണ്ണമായും അടച്ചതിനാല്‍...