മോഹന്‍ലാല്‍ ധരിച്ച വാച്ചിന്‌റെ വില കേട്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ, കണ്ടെത്തി ആരാധകര്‍

For full experience, Download our mobile application:
Get it on Google Play

മോഹന്‍ലാലിന്‌റെതായി വരാറുളള മിക്ക ചിത്രങ്ങളും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. ഇടയ്ക്കിടെ സൂപ്പര്‍താരം പങ്കുവെക്കാറുളള ഫോട്ടോസെല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാകാറുളളത്. സിനിമാതിരക്കുകള്‍ക്കിടെയും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് ലാലേട്ടന്‍. സിനിമാ വിശേഷങ്ങള്‍ക്കൊപ്പം തന്നെ കുടുംബത്തിനൊപ്പമുളള ചിത്രങ്ങളും മറ്റ് വിശേഷങ്ങളുമെല്ലാം പങ്കുവെക്കാറുണ്ട് താരം. അടുത്തിടെ ലാലേട്ടന്‍ പങ്കുവെച്ച പാചക വീഡിയോ എല്ലാം ശ്രദ്ധേയമായി മാറിയിരുന്നു. കൂടാതെ വര്‍ക്കൗട്ട് ചിത്രങ്ങളും വീഡിയോസും പോസ്റ്റ് ചെയ്യാറുണ്ട് സൂപ്പര്‍താരം.

ഈ പ്രായത്തിലും ഫിറ്റ്‌നെസിന്‌റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്താറുണ്ട് ലാലേട്ടന്‍. എന്നാല്‍ ഇഷ്ടമുളള ഭക്ഷണം എപ്പോഴായാലും കഴിക്കാറുമുണ്ട് അദ്ദേഹം. കൈനിറയെ സിനിമകളുമായി നിലവില്‍ തിരക്കിലാണ് സൂപ്പര്‍താരം. പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഹൈദരാബാദിലാണ് ചിത്രത്തിന്‌റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. അതേസമയം അടുത്തിടെയാണ് തന്റെ നായക്കുട്ടി ബെയ്‌ലിയെ എടുത്ത് നില്‍ക്കുന്ന ഒരു ചിത്രം മോഹന്‍ലാല്‍ പോസ്റ്റ് ചെയ്തത്. നിമിഷനേരംകൊണ്ടാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി മാറിയത്. ചിത്രത്തില്‍ മോഹന്‍ലാല്‍ ധരിച്ചിരുന്ന വാച്ചും ഏറെ ശ്രദ്ധ നേടിയിരുന്നു. ലാലേട്ടന്റെ ഫോട്ടോയ്ക്ക് പിന്നാലെ ഈ വാച്ച് ഏത് കമ്പനി ആണെന്നും, ഇതിന്‌റെ വില എത്രയാണെന്നും പലരും തിരക്കിയിരുന്നു. ഇപ്പോഴിതാ തരംഗമായ ചിത്രത്തിലെ വാച്ചിന്‌റെ വില കണ്ടെത്തി എത്തിയിരിക്കുകയാണ് ആരാധകര്‍.

മോഹന്‍ലാലിന്റെ പേഴ്സണല്‍ കളക്ഷനിലുള്ള ഉബ്ലോ ബിഗ് ബാങ് യുണീകോ ഇറ്റാലിയ ഇന്‍ഡിപെന്‍ഡന്റ് ലിമിറ്റഡ് എഡിഷന്‍ വാച്ച് ആണ് ഇതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 23,000 യൂറോ(20 ലക്ഷം രൂപ) ആണ് സൂപ്പര്‍താരം ധരിച്ചിരിക്കുന്ന വാച്ചിന്‌റെ വില. മുന്‍പും ഇതുപോലെ സൂപ്പര്‍താരങ്ങള്‍ ധരിച്ച ആക്‌സറീസുകളുടെ വില ആരാധകര്‍ കണ്ടെത്തിയിട്ടുണ്ട്. പൃഥ്വിരാജ് ധരിച്ച ടീഷര്‍ട്ടിന്‌റെ വിലയും, ഏത് ബ്രാന്‍ഡ് ആണെന്നും നിമിഷനേരങ്ങള്‍ക്കുളളില്‍ കണ്ടെത്തി അടുത്തിടെ എത്തിയിരുന്നു ആരാധകര്‍.

അതേസമയം ദൃശ്യം 2 ആണ് മോഹന്‍ലാലിന്‌റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ദൃശ്യം 2വിന് പിന്നാലെ മരക്കാര്‍ അറബിക്കടലിന്‌റെ സിംഹം റിലീസിന് ഒരുങ്ങിയിരുന്നു. എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ മാറ്റിവെക്കേണ്ടി വന്നു. മരക്കാറിന് പുറമെ കൂടുതലും വലിയ ക്യാന്‍വാസിലുളള സിനിമകളാണ് സൂപ്പര്‍ താരത്തിന്‌റെതായി വരാനിരിക്കുന്നത്. ആറാട്ട്, എമ്പുരാന്‍, ബറോസ്, പ്രിയദര്‍ശന്‍ ചിത്രം മോഹന്‍ലാലിന്‌റെതായി വരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചുളള ഒരു ചിത്രത്തിനായും കാത്തിരിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ ഇതേകുറിച്ചുളള റിപ്പോര്‍ട്ടുകളൊന്നും വന്നിട്ടില്ല. തിയ്യേറ്ററുകള്‍ തുറന്ന് സൂപ്പര്‍താര ചിത്രങ്ങളെല്ലാം ആഘോഷമാക്കാനായിട്ടാണ് എല്ലാവരും കാത്തിരിക്കുന്നത്. മരക്കാര്‍ പോലുളള സിനിമകള്‍ തിയ്യേറ്ററുകളില്‍ ഇരുന്ന് തന്നെ ആസ്വദിക്കേണ്ട പടമാണെന്ന് ലാലേട്ടന്‍ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ തിയ്യേറ്ററുകളെല്ലാം തുറന്ന് സിനിമകള്‍ റിലീസ് ചെയ്യുന്ന സമയത്തിനായി ഞങ്ങളുടെ ടീം കാത്തിരിക്കുകയാണെന്നും മോഹന്‍ലാല്‍ ഒരഭിമുഖത്തിലൂടെ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...