Friday, July 4, 2025 8:32 am

യു.പിയിലെ മാധ്യമപ്രവര്‍ത്തക​ന്റെയും സുഹൃത്തി​ന്റെയും കൊലപാതകം ; മൂന്നുപേര്‍ അറസ്​റ്റില്‍

For full experience, Download our mobile application:
Get it on Google Play

ബല്‍റാംപുര്‍: ഉത്തര്‍ പ്രദേശില്‍ മാധ്യമപ്രവര്‍ത്തക​ന്റെയും സു​ഹൃത്തി​ന്റെയും കൊലപാതകത്തില്‍ മൂന്നുപേര്‍ അറസ്​റ്റില്‍. ലലിത്​ മിശ്ര, കേശവാനന്ദ്​ മിശ്ര അധവാ റിങ്കു, അരകം അലി എന്നിവരാണ്​ അറസ്​റ്റിലായത്​.

രണ്ടുദിവസം മുമ്പാണ്​ 35കാരനായ മാധ്യമപ്രവര്‍ത്തകന്‍ രാകേഷ്​ സിങ്​, സുഹൃത്ത്​ പിന്‍റു സാഹുവി​നേയും വീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്​. മൂന്നുപേരും കൊലപാതകകുറ്റം സമ്മതിച്ചതായി ബല്‍റാംപുര്‍ പോലീസ്​ പറഞ്ഞു.

പ്രതികളിലൊരാളായ കേശവാനന്ദിന്റെ  മാതാവ്​ ഗ്രാമത്തലവയാണ്​. ഇവരുടെ കൈവശം വരുന്ന ഫണ്ടുമായി ബന്ധപ്പെട്ട്​ രാകേഷ്​ സിങ്​ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇതേ തുടര്‍ന്ന്​ പ്രതികള്‍ക്ക്​ രാകേഷ്​ സിങ്ങിനോട്​ പക തോന്നി. പ്രതികള്‍ ചില സംഭാഷണങ്ങള്‍ നടത്താനെന്ന പേരില്‍ രാകേഷ്​ സിങ്ങി​ന്റെ  വീട്ടിലെത്തുകയും എല്ലാവരും ചേര്‍ന്ന്​ മദ്യം കഴിച്ചശേഷം മാധ്യമപ്രവര്‍ത്തകനെയും സുഹൃത്തിനെയും കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകം അപകടമരണമാണെന്ന്​ വരുത്തിതീര്‍ക്കാന്‍ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ചാണ്​ വീട്​ കത്തിച്ചതെന്ന്​ പ്രതികള്‍ മൊഴി നല്‍കി.

പ്രാദേശിക പത്രത്തിലാണ്​ രാകേഷ്​ സിങ്​ ജോലി ചെയ്​തിരുന്നത്​. 32 കാരനായ സുഹൃത്ത്​ പിന്‍റു സാഹുവും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. തീപിടുത്തത്തില്‍ ഇരുവരുടെയും ശരീരത്തിന്​ 90 ശതമാനം പൊള്ള​ലേറ്റിരുന്നു. സാഹു സംഭവ സ്​ഥലത്തുവെച്ചും രാകേഷ്​ ആശുപത്രിയില്‍വെച്ചുമാണ്​ മരിക്കുന്നത്​. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട്​ രാകേഷി​ന്റെ പിതാവ്​ മുന്ന സിങ്​ രംഗത്തെത്തിയിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കല്‍ കോളജില്‍ കയറുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക്

0
കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടഭാഗം തകര്‍ന്നുവീണ് സ്ത്രീ മരിച്ച...

കുന്ദമംഗലം ആരാമ്പ്രം അങ്ങാടിയില്‍ രണ്ട് കടകളില്‍ മോഷണം

0
കോഴിക്കോട് : കുന്ദമംഗലം ആരാമ്പ്രം അങ്ങാടിയില്‍ രണ്ട് കടകളില്‍ മോഷണം. ഓമശ്ശേരി...

വെടിനിർത്തൽ ചർച്ചയ്ക്കിടെ ഗാസ്സയിൽ വ്യാപക ആക്രമണം അഴിച്ചുവിട്ട്​ ഇസ്രായേൽ

0
ഗാസ്സസിറ്റി: വെടിനിർത്തൽ ചർച്ച തുടരുന്നതിനിടെ ഗാസ്സയിൽ വ്യാപക ആക്രമണം അഴിച്ചുവിട്ട്​ ഇസ്രായേൽ...

ഗവർണറുടെ അധികാരം കുട്ടികളെ പഠിപ്പിക്കാനുള്ള പാഠപുസ്തകത്തിന് വിദ്യാഭ്യാസ വകുപ്പ് ഇന്ന് അംഗീകാരം നൽകിയേക്കും

0
തിരുവനന്തപുരം : സംസ്ഥാനങ്ങളിൽ ഗവർണറുടെ അധികാരം കുട്ടികളെ പഠിപ്പിക്കാനുള്ള പാഠപുസ്തകത്തിന് വിദ്യാഭ്യാസ...