ഡല്‍ഹി : ഡല്‍ഹി പൊലീസ് ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കിരയാക്കിയെന്ന് സിംഘുവില്‍ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ മന്‍ദീപ് പുനീയ. തിഹാര്‍ ജയിലിലില്‍ തനിക്കൊപ്പമുണ്ടായിരുന്ന കര്‍ഷകരില്‍ പലരെയും പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു. അടിയേറ്റത്തിന്റെ ക്ഷതം കര്‍ഷകര്‍ കാണിച്ചു വെന്നും മന്ദീപ് പൂനീയ പ്രമുഖ മാധ്യമത്തോട് വെളിപ്പെടുത്തി. അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകര്‍ക്കായി ഇനിയും ശബ്ദമുയരണമെന്നും പൂനിയ പറഞ്ഞു.
പൊലീസുകാര്‍ ചേര്‍ന്ന് ഞങ്ങളെ വലിച്ചിഴച്ച് ടെന്റിലേക്ക് കൊണ്ടു പോവുകയായിരുന്നുവെന്ന് പൂനിയ പറയുന്നു. കര്‍ഷകര്‍ക്ക് നേരെ മുഖംമൂടി ആക്രമണം നടത്തിയത് ബിജെപിക്കാരാണെന്ന് തെളിവ് സഹിതം വാര്‍ത്ത നല്‍കിയിരുന്നു, പൊലീസ് നോക്കി നിന്നുവെന്നും റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം പറഞ്ഞ് പൊലീസ് മര്‍ദ്ധിച്ചു . അവര്‍ എന്നെ വ്യക്തമായി മനസ്സിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
തന്റെ ജോലിക്കിടയില്‍ അറസ്റ്റിലായ സിദ്ദിഖ് കാപ്പന്റെ സ്ഥിതി ആലോചിക്കൂ, പൊലീസ് എന്നെ തല്ലുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു, ഡല്‍ഹി ആയതിനാല്‍ സഹപ്രവര്‍ത്തകര്‍ എനിക്കായി ശബ്ദിച്ചു. എന്നാല്‍ കാപ്പന്റെ അവസ്ഥ എന്താണ് ആറുമാസമായി ജയിലിലാണ് അദ്ദേഹം. കാപ്പന്റെ മോചനത്തിനായി ഇനിയും നമ്മുടെ ശബ്ദം ഉയരണമെന്നും മന്‍ദീപ് പുനീയ പറഞ്ഞു.
കര്‍ഷകസമരത്തില്‍ ലോകത്തിന്റെ ശ്രദ്ധ പതിഞ്ഞതാണ്, അതിനാല്‍ അന്താരാഷ്ട്ര തലത്തിന് നിന്ന് പ്രതികരണം ഉയരും. അത് എങ്ങനെ ആഭ്യന്തര സുരക്ഷയെ ബാധിക്കുമെന്ന് പുനീയ ചോദിച്ചു. തിഹാറില്‍ കഴിയുന്ന കര്‍ഷകരുടെ പ്രശ്നങ്ങള്‍ തുടര്‍ റിപ്പോര്‍ട്ടുകളായി എഴുതികൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു .































