തിരുവനന്തപുരം : യുവസംവിധായിക നയന സൂര്യ(28)ന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് അടുത്തയാഴ്ച ക്രൈംബ്രാഞ്ചിന് കൈമാറും. നയനയുടെ ശരീരത്തിൽ മരണകാരണമാകുന്ന മുറിവുകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മയോകാര്‍ഡിയല്‍ ഇൻഫാർക്ഷനാണ് മരണകാരണമെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍. ഹൃദയസ്തംഭനത്തിന് സമാനമായ അവസ്ഥയാണ് മയോകാര്‍ഡിയല്‍ ഇൻഫാർക്ഷൻ. മരണം നടന്ന് 4 വർഷത്തിന് ശേഷം ഉയർന്ന വാദങ്ങളെയും ബോർഡ് അംഗീകരിക്കുന്നില്ല. അന്തരിച്ച സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സംവിധാന സഹായിയായിരുന്ന നയനയെ 2019 ഫെബ്രുവരി 24നാണ് വെള്ളയമ്പലം ആൽത്തറ ജംങ്ഷനിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം പെട്ടെന്ന് സംഭവിച്ചതല്ലെന്നാണ് മെഡിക്കൽ ബോർഡിന്റെ നിരീക്ഷണം. രണ്ടു മണിക്കൂര്‍ മുതല്‍ ആറു മണിക്കൂര്‍ വരെ സമയം എടുത്ത് മരണം സംഭവിച്ചതാകാമെന്നാണ് നിഗമനം. നയന മരിക്കുന്ന സമയത്ത് മുറി അകത്തു നിന്ന് പൂട്ടിയിരുന്നെന്നാണ് ക്രൈംബ്രാഞ്ചിന്റെ അനുമാനം. മറ്റാരെങ്കിലും മുറിക്കുള്ളിൽ ഉണ്ടായിരുന്നതായി അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല. ബാൽക്കണി വഴി മുറിക്കുള്ളിൽ ആരെങ്കിലും എത്താനുള്ള സാധ്യതയും ക്രൈംബ്രാഞ്ച് തള്ളിയിരുന്നു. കഴുത്തിലെ മുറുകിയ പാടും അടിവയറ്റിലേറ്റ ക്ഷതവുമാണ് മരണകാരണമെന്ന് ആദ്യത്തെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തലുണ്ടായിരുന്നു. എന്നാൽ മെഡിക്കൽ ബോർഡ് ഇതു പൂർണമായും നിഷേധിക്കുകയായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033