തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കോവിഡ് വാര്‍ഡില്‍ വീണ്ടും ആത്മഹത്യ. കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന നെടുമങ്ങാട് സ്വദേശി മുരുകേശനാണ് (38) മരിച്ചത്. ഇന്ന് വൈകുന്നേരമാണ് സംഭവം. കോവിഡ് രോഗിയായിരുന്ന ആനാട് സ്വദേശി ആത്മഹത്യ ചെയ്തതിനു പിന്നാലെയാണ് മുരുകേശന്റെ ആത്മഹത്യയും.
കോവിഡ് ബാധ സംശയിച്ച് ചൊവ്വാഴ്ചയാണ് മുരുകേശനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച വൈകിട്ട് ഐസൊലേഷന്‍ മുറിയില്‍ ഉടുമുണ്ട് ഫാനില്‍ കെട്ടി തൂങ്ങിയ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. തമിഴ്നാട്ടില്‍നിന്ന് തിരികെയെത്തിയ ആളാണ് മുരുകേശന്.
നേരത്തെ ഇവിടെ കോവിഡ് ചികിത്സയിലിരുന്ന യുവാവ് ഐസലേഷന്‍ വാര്‍ഡില്‍ തൂങ്ങിമരിച്ചിരുന്നു. ആനാട് കുളക്കിതടത്തരിക്കത്ത് വീട്ടില്‍ ഉണ്ണിയാണ് മരിച്ചത്. ചൊവ്വാഴ്ച ഐസലേഷന്‍ വാര്‍ഡില്‍ നിന്ന് ഇറങ്ങിപ്പോയി ഇയാള്‍ കഐസ്ആര്‍ടിസി ബസില്‍ കയറി സ്വദേശമായ ആനാടെത്തിയിരുന്നു. നാട്ടുകാര്‍ കണ്ടെത്തി പോലീസിന്റെ സഹായത്തോടെ തിരികെയെത്തിക്കുകയായിരുന്നു.