തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വീ​ണ്ടും ആ​ത്മ​ഹ​ത്യ ; കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന നെ​ടു​മ​ങ്ങാ​ട് സ്വ​ദേശി ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ കോ​വി​ഡ് വാ​ര്‍​ഡി​ല്‍ വീ​ണ്ടും ആ​ത്മ​ഹ​ത്യ. കോ​വി​ഡ് നിരീക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി മു​രു​കേ​ശ​നാ​ണ് (38) മ​രി​ച്ച​ത്. ഇന്ന്  വൈ​കു​ന്നേ​ര​മാ​ണ് സംഭവം. കോ​വി​ഡ് രോ​ഗി​യാ​യി​രു​ന്ന ആ​നാ​ട് സ്വ​ദേ​ശി ആ​ത്മ​ഹ​ത്യ ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് മു​രു​കേ​ശ​ന്റെ ആത്മഹത്യയും.

കോ​വി​ഡ് ബാ​ധ സം​ശ​യി​ച്ച്‌ ചൊ​വ്വാ​ഴ്ച​യാ​ണ് മു​രു​കേ​ശ​നെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് ഐ​സൊ​ലേ​ഷ​ന്‍ മു​റി​യി​ല്‍ ഉ​ടു​മു​ണ്ട് ഫാ​നി​ല്‍ കെ​ട്ടി തൂ​ങ്ങി​യ നി​ല​യി​ലാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് തീവ്രപരിച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ക്കു​ക​യാ​യി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്ന് തി​രി​കെ​യെ​ത്തി​യ ആ​ളാ​ണ് മുരുകേശന്‍.

നേ​ര​ത്തെ ഇ​വി​ടെ കോ​വി​ഡ് ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വ് ഐ​സ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ തൂ​ങ്ങി​മ​രി​ച്ചി​രു​ന്നു. ആ​നാ​ട് കുളക്കിത​ട​ത്ത​രി​ക്ക​ത്ത് വീ​ട്ടി​ല്‍ ഉ​ണ്ണി​യാ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച ഐ​സ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി ഇ​യാ​ള്‍ ക​ഐ​സ്‌ആ​ര്‍​ടി​സി ബ​സി​ല്‍ ക​യ​റി സ്വ​ദേ​ശ​മാ​യ ആ​നാ​ടെ​ത്തി​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ ക​ണ്ടെ​ത്തി പോ​ലീ​സി​ന്റെ  സഹായത്തോ​ടെ തി​രി​കെ​യെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...