മഞ്ചേരി : ചികിത്സാ സൗകര്യം ഇല്ലെന്നു പറഞ്ഞ് മടക്കിയയച്ച വ്യദ്ധ മരിച്ച സംഭവം ആരോഗ്യവകുപ്പ് സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. മൂന്നു മണിക്കൂറിലധികം മഞ്ചേരി മെഡിക്കല്‍ കോളജിന്റെ മുറ്റത്ത് ആംബുലന്‍സില്‍ കിടന്നിട്ടും വെന്റിലേറ്റര്‍ സൗകര്യമില്ലെന്ന് പറഞ്ഞ് മടക്കി അയച്ചുവെന്ന പരാതിയിലാണ് മെഡിക്കല്‍ കോളജ് സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. മെഡിക്കല്‍ കോളജില്‍ 42 വെന്റിലേറ്ററുകളുണ്ടെന്നും പാത്തുമ്മയെ മടക്കി അയച്ച വിവരം അറിയില്ലെന്നുമാണ് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. കെ.വി. നന്ദകുമാര്‍ പ്രാഥമികമായി നല്‍കിയ മറുപടി.
കടുത്ത ശ്വാസതടസവുമായെത്തിയ പാത്തുമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തത്. റഫര്‍ ചെയ്യുംമുന്‍പ് കോട്ടക്കലിലെ സ്വകാര്യാശുപത്രിയില്‍ നിന്ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ മുന്‍കൂട്ടി വിവരം അറിയിച്ചിട്ടും പരിഗണിച്ചില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. മണിക്കൂറുകള്‍ക്കം പാത്തുമ്മ മരണപ്പെടുകയായിരുന്നു.