മെഡിക്കൽ കോളേജിൽ യുവതിയുടെ മുറിവിൽ പുഴുവരിച്ചു ; ഡോക്ടർമാർ തിരിഞ്ഞ് നോക്കുന്നില്ലെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ ശരീരത്തില്‍ വൃണം പഴുത്ത് പുഴുവരിച്ചതായി പരാതി. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം. എരമല്ലൂര്‍ എഴുപുന പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ കട്ടേഴത്ത് കോളനിയില്‍ ജ്യോതിഷിന്റെ ഭാര്യ ജാസ്മിനാണ് ഡോക്ടര്‍മാരുടെ അനാസ്ഥ കാരണം ദുരിതം അനുഭവിക്കുന്നത്. വാഹനാപകടത്തെ തുടര്‍ന്നുണ്ടായ മുറിവാണ് പഴുപ്പു കയറി പുഴു അരിച്ചത്.

എട്ടുമാസം ഗര്‍ഭിണിയായിരിക്കെ കഴിഞ്ഞ ഏഴിന് ഭര്‍ത്താവിനൊപ്പം ബൈക്കില്‍ തുറവൂരിലേക്ക് പോകവെ ലോറി ബൈക്കില്‍ തട്ടി അപകടം സംഭവിച്ചിരുന്നു. ജാസ്മിന്റെ ഇടുപ്പ് എല്ലിനും ശരീരത്തിന്റെ പല ഭാഗങ്ങളിലും അപകടത്തില്‍ പരിക്കേറ്റു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച ജാസ്മിനെ മെയ് എട്ടിന് സിസേറിയന്‍ ചെയ്ത് കുട്ടിയെ പുറത്തെടുത്തു.

അപകടത്തില്‍ കുഞ്ഞിന്റെ തലയ്‌ക്കും പരിക്കേറ്റതിനാല്‍ കുട്ടികളുടെ ഐ.സി.യുവിലേക്ക് കുഞ്ഞിനെ മാറ്റി. ജാസ്മിന്റെ ഇടുപ്പെല്ലിന് നാലു ശസ്ത്രക്രിയകള്‍ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. 16 ന് ആദ്യത്തെ ശസ്ത്രക്രിയ നടത്താനായി തിയേറ്ററില്‍ കിടത്തിയപ്പോള്‍ ഡോക്ടര്‍ ജാസ്മിന്റെ മുറിവ് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതില്‍ പുഴു അരിക്കുന്നുണ്ടെന്ന് കൂടെ നിന്ന ഹൗസ് സര്‍ജന്മാരോട് പറയുന്നത് ജാസ്മിന്‍ കേട്ടിരുന്നുവെന്ന് ഭര്‍ത്താവ് പറയുന്നു.

ശസ്ത്രക്രിയക്കു ശേഷം പതിനെട്ടാം വാര്‍ഡില്‍ പ്രവേശിപ്പിച്ച ജാസ്മിന് കടുത്ത വേദനയും പിന്‍ഭാഗത്തെ മുറിവ് പഴുക്കുകയുമായിരുന്നു. ഇതിന് ശേഷം മെയിന്‍ ഡോക്ടര്‍ വാര്‍ഡില്‍ പരിശോധനയ്‌ക്കായി എത്തിയിട്ടില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഹൗസ് സര്‍ജന്മാര്‍ വരുന്നുണ്ടെങ്കിലും അവരോട് പറഞ്ഞിട്ടും ശ്രദ്ധിക്കുന്നില്ലെന്നാണ് യുവതിയുടെ ഭര്‍ത്താവ് ആരോപിക്കുന്നത്. മറ്റ് ആശുപത്രിയിലേക്ക് പോകണമെങ്കില്‍ സ്വന്തം റിസ്‌ക്കില്‍ പോകാനാണ് പരിശോധനയ്‌ക്ക് വാര്‍ഡിലെത്തുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ പറയുന്നതെന്നും ജ്യോതിഷ് കൂട്ടിച്ചേര്‍ത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയന്ത്രണം തെറ്റിയ ബിഎംഡബ്ല്യു കാർ ഡിവൈഡറിലിടിച്ചു തകർന്നു; മുംബൈയിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

0
മുംബൈ: ബിഎംഡബ്ല്യു ഡിവൈഡറില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം....

​’ഇന്ത്യയെ തകർക്കുന്ന മോദിയും ലോകത്തെ നശിപ്പിക്കുന്ന ട്രംപും’;പരിഹസിച്ച് മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്...

കേരളത്തിൽ ഷിഗെല്ല ഭീതി; ഇന്ന് ഏഴ് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, ജൂണിലെ ആകെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജൂണില്‍ മാത്രം...

​’കെയ്ര്‍ സ്റ്റാര്‍മര്‍ പദവി ഒഴിഞ്ഞേക്കും’; ബ്രിട്ടനിലെ രാഷ്ട്രീയ ചർച്ചകൾക്കിടയിൽ ഡൊണാൾഡ് ട്രംപിന്റെ നിർണായക ...

0
വാഷിങ്ടണ്‍: ബ്രിട്ടൻ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്...