ഡല്‍ഹി : രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം. രോഗവ്യാപനം തീവ്രമായ സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ സിലിണ്ടറുകളുടെ വില മൂന്നിരട്ടിയായി വര്‍ധിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മെഡിക്കല്‍ ഓക്‌സിജന്‍ ഉപയോഗം ഇരട്ടിയില്‍ ഏറെയായി വര്‍ധിച്ചു. മെഡിക്കല്‍ ഓക്‌സിജന്റെ ഉപഭോഗം പ്രതിദിനം 750 ടണ്ണില്‍ നിന്നും 2700 ടണ്‍ ആയാണ് വര്‍ധിച്ചിരിക്കുന്നത്.
മെഡിക്കല്‍ ഓക്‌സിജന് ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കടുത്ത ക്ഷാമം നേരിടുന്നുണ്ട്. മുംബൈയില്‍ ജംബോ ഓക്‌സിജന്‍ സിലിണ്ടറുകളുടെ വില 250 രൂപയില്‍ നിന്നും 900 ആയി ഉയര്‍ന്നു. സമാനമായി മറ്റു സംസ്ഥാനങ്ങളിലും വിലയില്‍ വലിയ വര്‍ധനവ് ഉണ്ടയായിട്ടുണ്ട്. എന്നാല്‍ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാനായി 50000 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു.