ന്യൂഡൽഹി : ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ സീറ്റുകൾ അനുവദിക്കാനുള്ള തിരുമാനത്തിനെതിരെ പ്രതിഷേധവുമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ. ഓരോ സംസ്ഥാനത്തെയും 10 ലക്ഷം പേർക്ക് 100 മെഡിക്കൽ സീറ്റ് മതിയെന്നാണ് മെഡിക്കൽ കമ്മീഷൻ വിജ്ഞാപനം. ഇത് നടപ്പായാൽ കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങൾക്ക് വൻ നഷ്ടമുണ്ടാക്കുമെന്നാണ് പരാതി. അടുത്ത അധ്യയന വർഷം മുതൽ പുതിയ സീറ്റ് മാനദണ്ഡം നിലവിൽ വരും. മെഡിക്കൽ കമ്മിഷന്റെ പുതിയ മാനദണ്ഡങ്ങൾ പാലിച്ചാൽ കേരളത്തിലെ എംബിബിഎസ് സീറ്റുകളുടെ എണ്ണം 3500 ആയി ചുരുങ്ങും. നിലവിൽ കേരളത്തിൽ 4655 എംബിബിഎസ് സീറ്റുകളാണുള്ളത്. തമിഴ്നാട്ടിൽ 11600 എംബിബിഎസ് സീറ്റുകൾ 7600 ആയി കുറയും. കർണാടകയിൽ ഇത് 11,695 നിന്ന് 6,700 ആകും.
പുതിയ മെഡിക്കൽ കോളജുകൾക്കുള്ള കേരളത്തിന്റെ യോഗ്യതയും പുതിയ മാനദണ്ഡങ്ങൾ ഇല്ലാതാക്കും. 10 ലക്ഷം ജനസംഖ്യയിൽ 100 എംബിബിഎസ് സീറ്റുകൾ എന്ന നിലയിൽ മെഡിക്കൽ സീറ്റുകൾ ക്രമപ്പെടുത്തുന്നത് ആരോഗ്യ താൽപര്യങ്ങൾക്ക് തിരിച്ചടിയാകുമെന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ആരോപിക്കുന്നു. ജനസംഖ്യാ നിയന്ത്രണത്തിലും സാമൂഹിക സൂചികകളിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കൈവരിച്ച നേട്ടങ്ങൾ ആരോഗ്യമേഖലയിലുൾപ്പടെ തെറ്റായി പരിഗണിക്കപ്പെടുന്നതായി സംസ്ഥാനങ്ങൾ വ്യക്തമാക്കി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033